മറുനാട്ടിൽ ഒരു ഓണാഘോഷം 9 [ഏകൻ]

Posted by

 

കുറച്ചു ദൂരെയുള്ള ഹോസ്പിറ്റലിൽ ആണ്. അവിടെയെ നല്ലൊരു ഹോസ്പിറ്റൽ ഉണ്ടായിരുന്നുള്ളൂ.

 

 

അവിടെ എത്തിയ ഞാൻ ഗൽബിയെ എന്റെ കൈയിൽ തന്നെ

എടുത്ത് എമർജൻസി കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി.

 

ഡോക്ടർ വന്നു നോക്കിയ ശേഷം എന്നോട് പറഞ്ഞു.

 

“ഏയ്‌ പേടിക്കാൻ ഒന്നും ഇല്ല. വീണപ്പോൾ ഉള്ള പരിക്കിൽ ഇത്തിരി മുറിഞ്ഞു ചോര വന്നു എന്നേ ഉള്ളു. ഏതായാലും ഒന്ന് എക്സ് റേ എടുക്കാം . ഉള്ളിൽ വേറെ എന്തെങ്കിലും പൊട്ടലോ മറ്റോ ഉണ്ടോ എന്ന് അറിയാമല്ലോ ”

 

അങ്ങനെ എക്സ് റേ ഒക്കെ എടുത്തു എന്നാൽ അതിൽ ഒന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. എങ്കിലും മുറിവ് എല്ലാം തുടച്ചു മരുന്ന് വെച്ചു. കെട്ടിയാൽ നടക്കാൻ ബുദ്ധിമുട്ട് ആകും എന്നത് കൊണ്ട് മരുന്ന് വെച്ച് ബന്റേഡ് ഒട്ടിക്കുക മാത്രം ചെയ്തു.

 

തിരിച്ചു വരാൻ കാറിൽ കയറുമ്പോൾ സമയം പതിനൊന്നു മണി. കഴിഞ്ഞിരുന്നു. ഇത്രയും സമയം അറിയാതിരുന്ന വിശപ്പ് അപ്പോൾ ആണ് അറിഞ്ഞത്. ഞാൻ അവരോട് ചോദിച്ചു.

 

 

“നമുക്ക് ഒരു ഹോട്ടലിൽ കയറി എന്തെങ്കിലും കഴിച്ചാലോ..? വിശക്കുന്നില്ലേ..? ”

 

എന്നാൽ രണ്ടാളും ഒന്നും മിണ്ടിയില്ല. ഞാൻ വീണ്ടും അവരോട് ചോദിച്ചു.

 

“എന്ത് പറ്റി രണ്ടാൾക്കും. എന്താ ഒന്നും മിണ്ടാത്തത്…?”

 

“ഞാൻ സാറിനോട് പിണക്കമാ. ഞാൻ അപ്പോൾ തന്നെ പറഞ്ഞില്ലേ എനിക്ക് ഒന്നും പറ്റിയിട്ടില്ല എന്ന്. എന്നിട്ടും സാർ എന്തൊക്കെയാ ആ പാവം ഇന്ദു ചേച്ചിയേയും ആതുവിനെയും പറഞ്ഞത്…?” ഗൽബി എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *