നേരത്തെ അടുക്കളയിലേക്ക് ഓടിപ്പോയ ആതു. പണ്ട് അവളുടെ അമ്മ സങ്കടം വരുമ്പോൾ ഇരുന്നു കരയുന്ന അതേ സ്ഥലത്ത് , അടുക്കളയിലെ ഒരു മൂലയിൽ പോയി ഇരുന്നു കരഞ്ഞിരിക്കയായിരുന്നു. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങുമ്പോൾ
ഇന്ദുവും അവളെ വഴക്ക് പറയുന്നുണ്ടായിരുന്നു..
ഗൽബിയുടെ നിർബന്ധം കാരണം ഞങ്ങൾ നേരെ വീട്ടിലേക്കാണ് പോയത്.. കാറിന്റെ ശബ്‍ദം കേട്ടപ്പോൾ തന്നെ ഇന്ദു വേഗം ഓടി പുറത്തേക്ക് വന്നു . പക്ഷെ ആതു വന്നില്ല.
കാറിൽ നിന്ന് ഇറങ്ങിയ ഗൽബിയുടെ കൈ പിടിച്ചു ഇന്ദു ചോദിച്ചു. .
“മോൾക്ക് എങ്ങനെ ഉണ്ട്. വല്ലതും പറ്റിയായിരുന്നോ ..? .”
“ഏയ്! അങ്ങനെ ഒന്നും പറ്റിയില്ല. വീണപ്പോൾ അവിടെ അവിടെയായി കുറച്ചു മുറിഞ്ഞു. അതിന്റെ ഒരു വേദന അത്രയേ ഉള്ളൂ. ആതു എവിടെ ഇന്ദു ചേച്ചി…?” ഗൽബി ഇന്ദുവിനോട് ചോദിച്ചു.
ഇന്ദു അതിന് മറുപടി പറയാതെ ഇങ്ങനെ പറഞ്ഞു.
“മോള് വാ. ഇന്ദു ചേച്ചി കഴിക്കാൻ എന്തെങ്കിലും എടുക്കാം. വാ..”
ഇന്ദു അവളുടെ കൈ പിടിച്ചു അകത്തേക്ക് നടന്നു. എന്നെ ഒന്ന് നോക്കിയത് പോലും ഇല്ല. അത് എനിക്ക് സങ്കടം ആയി. ഞാൻ അവളോട് മിണ്ടാതിരിക്കുമ്പോൾ … അവളെ നോക്കുക പോലും ചെയ്യ്യാതിരിക്കുമ്പോൾ അവൾക്ക് എത്ര മാത്രം വേദനിച്ചു കാണും എന്ന് എനിക്ക് അപ്പോൾ മനസ്സിലായി.
കത്തിയെടുത്ത് കുത്തുന്നതിനേക്കാൾ വേദന ആണ്. ഈ അവഗണന എന്ന് എനിക്ക് ആദ്യമായി തോന്നി.
അവർ മൂന്ന് പേരും അകത്തേക്ക് കയറിപ്പോയി. ഞാൻ മെല്ലെ ഇറയത്തു കയറി അവിടെ ഇരുന്നു.