ഗൽബി വേദനയും സഹിച്ചു വേഗം പുറത്തേക്ക് ഓടി വന്നു .
“സാറേ സാറേ.. ആതു ആതു.” എന്ന് വിളിച്ചാണ് ഗൽബി ഓടി വന്നത്.
അവളുടെ വരവിൽ തന്നെ എന്തോ പന്തികേട് എനിക്ക് തോന്നി. ഇനി ആ പാവം പെണ്ണ് ആതു. വല്ല കടുംകൈയ്യും ചെയ്തു കാണുമോ..? ഞാൻ പേടിച്ചു.
“എന്താ.. എന്താ.. അവൾക്ക് എന്താ.? ” ഓടി വന്ന ഗൽബിയോട് ഞാൻ ചോദിച്ചു.
അവൾ ഒന്നും മിണ്ടാതെ എന്റെ കൈ പിടിച്ചു വലിച്ചു അടുക്കളയിലേക്ക് പോയി.
അവിടെ കണ്ട കാഴ്ചയിൽ എന്റെ ഉള്ള് ശരിക്കും തകർന്നു. ആതുവിനെ അങ്ങനെ കണ്ട ഞാൻ വേഗം അവളുടെ അടുത്തേക്ക് പോയി. അവളെ തൊടാൻ നോക്കിയപ്പോൾ.
“തൊട്ട് പോകരുത്. എന്റെ മോളെ തൊട്ട് പോകരുത്. ”
ഇന്ദുവിന്റെ ഉച്ചത്തിൽ ഉള്ള വാക്ക് കേട്ട് ഞാൻ ഞെട്ടി. അവളെ നോക്കി .
പിന്നെ മെല്ലെ അവളെ വിളിച്ചു.
“ഇന്ദൂ.. ”
“അതേ ഇന്ദു തന്നെയാ ഇന്ദു.. അത് എന്റെ മോളാ. എന്റെ മാത്രം മോള്. തൊട്ട് പോകരുത് അവളെ. ”
ഇന്ദു എന്റെ മുന്നിൽ വന്നു നിന്നിട്ട് പറഞ്ഞു. പിന്നെ വീണ്ടും തുടർന്നു.
“അവൾ, എന്റെ മോള് . അവൾ എന്ത് ചെയ്തിട്ടാ കിച്ചൂ.. അവളൊരു പാവമാ കിച്ചൂ. എന്റെ മോള് . കണ്ടില്ലേ നീ. ..? നീ ഇറങ്ങി പോയപ്പോൾ തൊട്ട് ഇവിടെ കിടന്നു കരയുകയായിരുന്നു. അവൾ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ട്. എനിക്ക് അറിയാം അവൾ ഒന്നും ചെയ്യില്ല എന്ന്. അവൾ ആരേയും വേദനിപ്പിക്കില്ല എന്ന്. എന്നിട്ട് ഞാനും എന്റെ മോളെ..”
അതും പറഞ്ഞു ഇന്ദു എന്റെ മാറിൽ കിടന്ന് കരഞ്ഞു. ഞാൻ അവളെ ചേർത്ത് പിടിച്ച ശേഷം ഫരിയെ നോക്കി. ഫരി ഇന്ദുവിനെ എന്നിൽ നിന്ന് അടർത്തി മാറ്റി. ഇന്ദുവിനെ കെട്ടിപിടിച്ചുകൊണ്ട് . ആശ്വസിപ്പിക്കാൻ ശ്രമിച്ചു. .