“അതിന് ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ പെണ്ണേ.. പിന്നെ നീ എന്തിനാ കരയുന്നത്. ? നീ പോയിട്ട് ബിരിയാണി കഴിക്ക്. നീ അല്ലേ പറഞ്ഞത് ആതുവിന് പുതിയ ഡ്രസ്സ് അവളേയും കൂട്ടി കൊണ്ട് പോയി തന്നെ വാങ്ങിച്ചു കൊടുക്കണം എന്ന്. ഇപ്പോൾ തന്നെ സമയം കുറേ ആയി. വേഗം പോയി ബിരിയാണി കഴിച്ചിട്ട് റെഡിയായി നിൽക്ക്. കുറച്ചു കഴിഞ്ഞു നമുക്ക് പോകാം.” ഞാൻ ഗൽബിയുടെ മുടിയിലൂടെ തലോടികൊണ്ട് പറഞ്ഞു
“ങ്ങേ! സത്യം. ഉറപ്പായും പോകുമോ..? ” അവൾ ചോദിച്ചു.
“എന്തേ ഇപ്പോൾ അങ്ങനെ ഒരു സംശയം. എന്റെ ഈ സുന്ദരി പെണ്ണ് പറഞ്ഞത് എന്തെങ്കിലും ഞാൻ കേൾക്കാതിരുന്നിട്ടുണ്ടോ?.” ഞാൻ ചോദിച്ചു.
അപ്പോൾ ‘ ചേച്ചി ‘ എന്ന് വിളിച്ചു ആതു മുകളിൽ വന്നു. അവളുടെ വേഷം അത് തന്നെ ആയിരുന്നു.
അത് കണ്ട് ഞാൻ ഗൽബിയോട് പറഞ്ഞു.
“നമ്മൾ വരുമ്പോൾ വാങ്ങിയതിൽ ആതുവിന് പറ്റിയ ഡ്രെസ്സ് ഏതെങ്കിലും ഉണ്ടെങ്കിൽ എടുത്തു ആതുവിന് കൊടുക്ക്. ആതു ഈ വേഷം മാറട്ടെ. എന്നിട്ട് ബിരിയാണി കഴിച്ചു റെഡിയായി നിന്നോ. നമുക്ക് പുറത്തേക്ക് പോകാം. ”
“അത് ഞാൻ കൊടുത്തോളം . പക്ഷെ! പുതിയ ഡ്രെസ്സ് ആതുവിന് മാത്രം വാങ്ങിയാൽ പോരാ. ഇന്ദു ചേച്ചിക്കും വാങ്ങി കൊടുക്കണം. ” ഗൽബി പറഞ്ഞു.
“ആർക്ക് വേണമെങ്കിലും വാങ്ങാം പോരെ. പോയി റെഡിയാവ്. ” ഞാൻ പറഞ്ഞു.
“എനിക്ക് വേറെ ഡ്രെസ്സ് ഒന്നും വേണ്ട കിച്ചു ഏട്ടാ . എനിക്ക് കുറേ ഡ്രെസ്സുകൾ ഉണ്ട്. എനിക്ക് വല്യമ്മ എപ്പോഴും വാങ്ങി തരാറുണ്ട്. ” ആതു പറഞ്ഞു. അങ്ങനെ പറഞ്ഞ ശേഷം ആതു പറഞ്ഞു.