❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Posted by

 

“”എടാ.. എനിക്ക് ഇന്നലെ വൈകുന്നേരം വരെ ഒരാഗ്രഹവും ഇല്ലായിരുന്നു.. പക്ഷെ ഇന്നലെയാണ് നിന്റെ charector എനിക്ക് മനസിലായത്.. ഞാനാഗ്രഹിച്ചത് പോലെയാണ് നീയും നിന്റെ സ്വഭാവവും. ഞാൻ പറഞ്ഞില്ലേ.. സ്വാതി ഇല്ലെങ്കിൽ നിന്നോട് ഇന്നലെ ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞേനെ.. പക്ഷെ ഇനി..”” ചുമരിൽ ചാരി നിന്നു അവൾ പറഞ്ഞു.

 

“”സ്വാതിയെ എന്റെ സ്കൂൾ കാലം മുതലേ ഞാൻ സ്നേഹിച്ചു തുടങ്ങിയതാണ്.. അവളെ ചതിച്ചു കൊണ്ടു മറ്റൊരാളെ സ്നേഹിക്കാനും വിവാഹം കഴിക്കാനും എനിക്ക് പറ്റില്ല.. സത്യം പറയാലോ.. നിന്റെ സ്വഭാവത്തിലും അതിലേറെ നിന്റെ സൗന്ദര്യത്തിലും ഞാൻ വീണുപോയി “” മുറിയിൽ ഒരു ഭാഗത്ത് മാറിനിന്നു ഞാൻ പറഞ്ഞു.

 

“”അവളെ നീ ഒരിക്കലും ചതിക്കരുത്.. എന്നിൽ നിന്ന് നീ വേറൊന്നും പ്രതീക്ഷിക്കരുത്.. നീയെന്റേത് മാത്രമായിരുന്നെങ്കിൽ എന്റെ എല്ലാം നിനക്ക് തന്നേനെ.. ഇപ്പോഴും എനിക്ക്.. എനിക്ക്.. നിന്റെ മുമ്പിൽ കീഴടങ്ങാൻ തോന്നുന്നുണ്ട്.. പക്ഷെ അത് വെറുമൊരു സെക്സിനു വേണ്ടി മാത്രമായിരിക്കും.. അങ്ങനെയൊന്നു എനിക്ക് വേണ്ട “”

 

“”ഞാനാഗ്രഹിച്ചിരുന്നു നിന്നെ.. പക്ഷെ നിന്റെ ഈ വാക്കുകൾ എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു. ഇപ്പോഴും എനിക്ക് നല്ല ആഗ്രഹമുണ്ട് നിന്നോടൊപ്പം സമയം ചിലവിടാൻ.. പക്ഷെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം.. നിന്റെ ആഗ്രഹമില്ലാതെ നിന്നെ ഞാൻ അനാവശ്യമായി തൊടില്ല “”

 

“”ടാ കുറച്ചു മുന്നേ നിനക്കെന്നെ പരിചയപെട്ടുകൂടായിരുന്നോ?”” എന്റെ അടുത്ത് വന്നവൾ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *