❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം 3 [Garuda]

Posted by

 

“”എന്തേ.. നിനക്കത് പറ്റില്ലായിരുന്നൊ?””

 

“”Mm, സത്യത്തിൽ സ്വാതി എന്തൊരു ഭാഗ്യവതിയാ.. നിന്നെപ്പോലെ ഒരാളെ കിട്ടിയില്ലേ…””

 

“”ഞാനും ഭാഗ്യവാനാണ്.. അവളെ പോലെ നല്ലൊരു പെണ്ണിനെ കിട്ടിയതും പിന്നെ..”” ഞാൻ പകുതിയിൽ നിർത്തി.

 

“”പിന്നെ..””

 

“”നിന്നെ പോലെ മനസിന്‌ സൗന്ദര്യമുള്ള പെണ്ണിനെ പരിചയപ്പെടാൻ കഴിഞ്ഞല്ലോ “”

 

“”ഓഹോ കളിയാക്കിയതാണോ?””

 

“”എന്തിനു.. എന്റെ മനസ്സിൽ തോന്നിയതെല്ലാം ഞാൻ എല്ലാരോടും പറയും “”

 

“”നിനക്ക് എന്റെ ബെസ്റ്റ് friend ആയിക്കൂടെ ഈ ജീവിതകാലം മുഴുവനും.””

 

“”അതെന്താ.. ഇപ്പോൾ ഞാൻ friend അല്ലെ?””

 

“”ആണ്.. എന്നാലും.. എന്റെ കാര്യങ്ങൾ നോക്കാൻ.. എന്നോട് നേരത്തെ എണീക്കാൻ പറയണം.. നല്ല ഡ്രസ്സ്‌ ധരിക്കാൻ പറയണം, സമയത്തിന് ഭക്ഷണം കഴിക്കാൻ പറയണം.. പഠിക്കാൻ പറയണം.. അങ്ങനെ എല്ലാ കാര്യങ്ങളും നോക്കാൻ.. ആയിക്കൂടെ നിനക്കെന്റെ നല്ലൊരു കൂട്ടുകാരൻ “” എന്റെ അടുത്ത് നിന്നു എന്റെ കണ്ണിൽ നോക്കി അവളതു ചോദിച്ചു.. അവളുടെ ഉണ്ടക്കണ്ണുകളിലെ തിളക്കം എന്നെ അത്ഭുതപെടുത്തി. നീല പൊട്ടിട്ട വെളുത്തു തുടിച്ച കവിളുള്ള സുന്ദരി..

 

“”അപ്പോൾ നിന്നെ കല്ല്യാണം കഴിക്കുന്ന ആൾക്ക് ഇതൊന്നും നോക്കണ്ടേ?”” അവളുടെ കണ്ണിലേക്കു നോക്കി ഞാനും പറഞ്ഞു.

 

“”വേണ്ടാ.. നീ എന്നെ നോക്കുന്നതാണെനിക്കിഷ്ടം.. ഞാൻ അങ്ങനെ ആഗ്രഹിക്കുന്നു.. “” അവളുടെ കണ്ണിലെ പ്രണയം എനിക്ക് കാണാൻ കഴിഞ്ഞു. ചിലപ്പോൾ ഞാനൊന്നു മുൻകയ്യെടുത്തു എന്ത് ചെയ്താലും അവൾ വഴങ്ങി തരും.. പക്ഷെ ഇവളെ പോലെ നല്ലൊരു പെണ്ണിനെ അങ്ങനെ ചെയ്യാൻ എനിക്ക് തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *