ഇനിയും വിക്കല് കൂട്ടണ്ട എന്ന് കരുതി ഞാൻ തന്നെ പറഞ്ഞു. പുള്ളി എന്നെ നോക്കി ചിരിച്ചു. എന്നിട്ട് വെളിയിലേക്ക് നടന്നു പോയി. അപ്പോഴാണ് ചായതട്ടിൽ പൂട്ടി വച്ചേക്കണ എന്റെ ഡൊമിനാർ നെ
ഞാനോർക്കുന്നത്.
“ചേട്ടാ…..”
ചേട്ടനേം വിളിച്ച് ഞാനും വെളിയിലേക്കിറങ്ങി. വെളിയിൽ ഇറങ്ങി നോക്കിയപ്പോ പുള്ളി ബൈക്കിൽ കേറി ഇരിക്കുന്നു.
“ചേട്ടാ…..”
എന്റെ വിളി കേട്ട് ചേട്ടൻ എന്നെ തിരിഞ്ഞ് നോക്കി.
“എന്താ കണ്ണാ…..”
“എന്റെ ഡൊമിനാർ അവിടെ ഇരിക്കുവാ.”
“ഡൊമിനാറോ??”
ആ ചോദ്യം ഇങ്ങോട്ട് ചോദിച്ചപ്പോ ഞാനാകെ ചമ്മി പോയി.
“Mm എന്റെ mach city.”
ഞാനൊരു കുസൃതിയോടെ പറഞ്ഞു.
“ഓഹ് അതാണോ. അത് ഞാൻ എന്റെ വീട്ടിൽ വച്ചേക്കാം. നീ സമയം കിട്ടുമ്പോ വന്നെടുത്ത മതി ആ താക്കോൽ ഇങ്ങ് താ.”
ഞാൻ താക്കോൽ എടുത്ത് കൊടുത്തു.
“ഞാൻ നാളെ ഇങ്ങോട്ട് വരാം കണ്ണാ.”
“അഹ്. ചേട്ടൻ നാളെ വരുമ്പോ ചേച്ചി പറയും താല്പര്യം ഉണ്ടോ ഇല്ലയോന്ന്.”
“ഇല്ലാന്ന് എങ്ങാനും പറയോ ടാ??”
എനിക്കതിന് മറുപടി ഇല്ലായിരുന്നു. ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ചേട്ടൻ നിർവികരനായി വണ്ടി ഓടിച്ചുപ്പോയി. ഞാൻ ഉള്ളിലേക്കും പോയി. അപ്പോഴാണ് ക്യാന്റീനിന്ന് എന്റെ പുന്നാര ചേച്ചിക്ക് വിശപ്പ് അകറ്റാൻ കാട്ട്ലേറ്റും വാങ്ങി വരുന്ന അച്ഛനെ കണ്ടത്.
“അച്ഛാ….”
“അഹ് നിയെപ്പോ വന്നു??”
“ദേ ഇപ്പൊ വന്നേ ഉളളൂ.”
“സൈക്കിളിൽ ആണോ വന്നേ??”
“അല്ല അല്ല എന്നെ ഗോകുല് ചേട്ടൻ കൊണ്ടാക്കി.”
“ആഹാ എന്നിട്ട് അവനെവിടെ??”
“ചേട്ടൻ ഇപ്പൊ അങ്ങോട്ട് ഇറങ്ങിയെയുള്ളൂ.”
“എന്തായി പോയിട്ട്??”
“എന്നോട് ഒരുപാട് സംസാരിച്ചു. അതിന്ന് എനിക്ക് മനസ്സിലായത് ചേട്ടൻ ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നാ.”
“Mm ആ കൊച്ചും അമ്മയും വീട്ടിൽ വന്ന് ഇതുപോലെ സംസാരിച്ചപ്പോ എനിക്കും തോന്നിയത് അത് തന്നെയാ. നല്ല തങ്കപ്പെട്ട സ്വഭാവമാ അവന്റേത്. എന്നെ അച്ഛന്നും അവളെ അമ്മാന്നും ഒക്കെയാ വിളിക്കുന്നെ.”