അത് കേട്ടപ്പോ അമ്മക്കും ചേട്ടനും ഒരേ വിഷമം. അതിലേറെ എന്നെ ഞെട്ടിച്ചത് ചേച്ചിടെ മുഖത്തെ വിഷമം ആണ്.
“അഹ് അമ്മേ ഞങ്ങളിനി ഒരു ദിവസം വരാം.”
“എവിടാന്നും പറഞ്ഞ് വരും മോനെ?? ഞങ്ങള് വൈകിട്ടിറങ്ങും. എന്റെ നാട്ടിലേക്ക്!”
“അമ്മേ അമ്മയെങ്ങും പോണ്ട. ഇവിടെ തന്നെ ഉണ്ടാവണം.”
അത് പറഞ്ഞത് ചേച്ചിയാ. അത് പറഞ്ഞ ശേഷം ചേച്ചീക്ക് നാണം വന്നത് പോലെ.
“അമ്മേടെ മരുമകളായിട്ട് വരാൻ എനിക്ക് പൂർണ സമ്മതമാ.”
തല താഴ്ത്തി അവൾ പറഞ്ഞു. കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അങ്ങനെ നിന്നു ചേട്ടന്റെ കിളി പോയെന്ന് തോന്നുന്നു പുള്ളിയെ നോക്കിയപ്പോ ആള് വായും തുറന്നിരിക്കുവാ.
“സത്യാണോ മോളെ??”
“Mm.”
അമ്മ അവളെ നെഞ്ചിലേക്ക് ചായ്ച്ചു. എല്ലാരുടേം മുഖത്ത് സന്തോഷം. പോയ കിളി തിരിച്ച് വന്നെന്ന് തോന്നുന്നു പുള്ളിടെ മുഖത്ത് നാണം!
🎶Ulagame agasivappil aanadhe
………………..
………………..
…………………
Ennai unarugiren🎶
ഫോൺ എടുത്ത് നോക്കുമ്പോ അമ്മയാണ്.
“അഹ് മോനെ എന്തായി??”
“ശുഭം!”
“എഹ് സത്യാണോ ടാ??”
“അതേമ്മേ.”
പെട്ടന്ന് തന്നെ അമ്മ ഫോൺ cut ചെയ്തു. ആ സന്തോഷം മായയെ അറിയിക്കാനാവും. പിന്നും ഏറെ നേരം സംസാരിച്ചിരുന്നു. ഒടുക്കം അച്ഛൻ വന്നു. കാര്യം അറിഞ്ഞപ്പോ എന്നാ എത്രയും വേഗം ഇതങ്ങ് നടത്താമെന്നായി. ചേട്ടന്റെ അമ്മക്കും അത് തന്നെ അഭിപ്രായം..
“എന്നാ ഞങ്ങളിറങ്ങട്ടെ??”
അവളേം എടുത്ത് പുറത്തേക്കിറങ്ങി ഞാൻ അവരോട് യാത്ര പറഞ്ഞു.
“എടാ നിന്റെ സൈക്കിള്,”
“അതിവിടെ ഇരിക്കട്ടെ. ഇനി വരുമ്പോ എടുക്കാം!”
അച്ഛൻ വണ്ടി start ചെയ്തു.
“പിന്നെ ഗോകുലേട്ടാ ആ വീട് പണി എത്രയും വേഗം തീർക്കാൻ നോക്കണേ.”