മായികലോകം 3 [രാജുമോന്‍]

Posted by

 

ഇതില്‍ ഇപ്പോ ഞാനാണോ അവനാണോ വില്ലന്‍? അതോ രണ്ടുപേരെയും ഒരുമിച്ച് സ്നേഹിക്കുന്ന അവളാണോ?

 

എന്നോടു സ്നേഹം ഉണ്ട് എന്നുറപ്പാണു. പക്ഷേ എന്നെക്കാള്‍ ഇഷ്ടം നീരജിനോടാണു.

 

എന്തായിരിക്കും നീരജിനോട് അവള്‍ പറയുന്നുണ്ടാകുക?

 

ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു എന്നോ?

 

അതോ എന്നെ അവള്‍ക്ക് ഇഷ്ടമാണെന്നായിരിക്കുമോ?

 

ഇനി അവന്‍റെ കൂടെ തന്നെ ജീവിക്കണം എന്നായിരിക്കുമോ ?

 

നീരജിന്‍റെ റിയാക്ഷന്‍ എന്തായിരിക്കും?

 

അവളെ വഴക്കു പറയുമോ?

 

കരയുമോ?

 

അവളെ വേണ്ട എന്നു പറയുമോ?

 

അതോ അവളില്ലാതെ പറ്റില്ല എന്നു പറയുമോ?

 

അവളോടു അവളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്നായിരിക്കും പറയാന്‍ സാധ്യത.

 

എന്തു മറുപടി ആയാലും അവള്‍ വിഷമിക്കും എന്നുറപ്പാ.  ഇങ്ങനെ ഉള്ള സമയത്തല്ലേ കൂടെ നില്‍ക്കേണ്ടത്. അങ്ങിനെ അല്ലേ അവളോട് സ്നേഹം കാണിക്കേണ്ടത്?

 

എന്തായാലും അവള്‍ വിളിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം.

 

ആ ബസ്സ്റ്റോപ്പില്‍ വെറുതെ നോക്കുകുത്തി ആയി ഇരുന്നു ഒരു മണിക്കൂറിലധികം.

 

ഇടയ്ക്കു മായയുടെ മെസേജ് വന്നു

 

“പോയോ? അവിടെ തന്നെ നില്‍ക്കുകയാണോ?”

Leave a Reply

Your email address will not be published. Required fields are marked *