അവളുടെ സീനിയര്‍ ആയിരുന്നു. കോളേജിലെ സ്റ്റാര്‍ തന്നെ ആയിരുന്നു നീരജ്. എല്ലാവരോടും മാന്യമായിട്ടേ പെരുമാറാറുള്ളൂ. അതുകൊണ്ടു തന്നെ എല്ലാവര്ക്കും അവനെ ഇഷ്ടമായിരുന്നു. അവന്‍ എന്തെങ്കിലും പറഞ്ഞാല്‍ നോ എന്നു പറയുന്ന ആരും ഉണ്ടായിരുന്നില്ല. ഒരു നല്ല സൌഹൃദ വലയം കാത്തുസൂക്ഷിച്ചിരുന്നു നീരജ്.
ചെന്നായ്ക്കൂട്ടത്തിന്‍റെ ഇടയില്‍ പെട്ട പേടമാനിന്റെ അവസ്ഥയില്‍ ആയിരുന്നു നീരജ് ആദ്യം മായയെ കണ്ടുമുട്ടിയപ്പോ.
അതില്‍ നിന്നും അവളെ രക്ഷിച്ചത് നീരജ് ആയിരുന്നു. പിന്നെ ഒരിയ്ക്കലും ആരും അവളെ ശല്യം ചെയ്യാന്‍ പോയിരുന്നില്ല. അത്യാവശ്യം പഞ്ചാരയുമായി കുറച്ചുപേര്‍ വന്നതല്ലാതെ.
ആ ബന്ധം ഒരു നല്ല സൌഹൃദം ആയി മാറി.
ഒഴിവുസമയങ്ങളില്‍ ഒക്കെ നീരജ് മായയുടെ അടുത്തേക്ക് ഓടിയെത്തി.
സ്ഥിരമായി കുങ്കുമക്കുറി തൊടുമായിരുന്നു നീരജ്. മായയും. ഒരുദിവസം നീരജിന് മാഞ്ഞുപോയ കുറി വീണ്ടും തൊട്ടു കൊടുത്തു മായ. അത് കണ്ടു കൂട്ടുകാര്‍ അവരെ കളിയാക്കി. സ്വയംവരം നടക്കുന്നെ എന്നു പറഞ്ഞു.
പിന്നീടൊരിക്കല്‍ മായയുടെ കുങ്കുമക്കുറി നീരജ് മായ്ച്ചു കളഞ്ഞു. അന്ന് അവള്‍ കരഞ്ഞു കുറെ. കുങ്കുമക്കുറിയെ പെങ്കുട്ടികള്‍ വളരെ ദിവ്യമായ ഒന്നായിട്ടാണ് കാണുന്നത് എന്നു അന്നാണ് നീരജ് അറിഞ്ഞത്. അതോടെ അവന് കുറ്റബോധമോ എന്തോ ഒരു ഫീലിങ് തോന്നിത്തുടങ്ങി. ( കല്യാണം കഴിഞ്ഞു തിരുനെറ്റിയില്‍ സിന്ദൂരം ഇടുന്നതല്ല ഉദ്ദേശിച്ചത്).
ആ കുറ്റബോധം അവന് അവളോടു പ്രണയമായി മാറി.
പിന്നെ അവരുടെ പ്രണയം അറിയാത്തവര്‍ ആ കോളേജില്‍ ആരും ഇല്ലാതെ ആയി.
എങ്കിലും ക്ലാസ് കട്ട് ചെയ്തു പ്രണയിക്കാന്‍ ഒന്നും മായ തയ്യാറായിരുന്നില്ല. പ്രണയത്തിനിടയിലും നന്നായി പഠിച്ചു.
അവന്‍ അവള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങികൊടുത്തു. എങ്കിലും ഹോസ്റ്റലില്‍ എത്തിയിട്ടു കിടക്കാന്‍ നേരം ഒരു അരമണിക്കൂര്‍ സംസാരിക്കും. അവര്‍ തമ്മില്‍. അത്രേ ഉള്ളൂ.
ഒരു ദിവസം കോളേജില്‍ സമരം ആയത് കൊണ്ട് ക്ലാസ് നേരത്തെ വിട്ടു. അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. അതുകൊണ്ടു തന്നെ മായയുടെ കൂടെ ഉള്ളവരൊക്കെ വീട്ടിലേക്ക് പോയി.
ഒറ്റയ്ക്ക് വീട്ടിലേക്ക് വരരുത് എന്നു വീട്ടില്‍ നിന്നും കര്‍ശന നിര്‍ദേശം ഉണ്ടായുയിരുന്നു. അച്ഛനോ അമ്മാവനോ കൂട്ടാന്‍ വരാതെ പുറത്തേക്ക്