മായികലോകം 7 [രാജുമോന്‍]

Posted by

“ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നു”

 

മായ അത് പറഞ്ഞതും രാജേഷ് വയറിലെ കൈ വിട്ടു. മായയുടെ കയ്യില്‍ തന്നെ വീണ്ടും പിടിച്ചു നടന്നു. കുറച്ചു നേരം കൂടി നടന്ന ശേഷം അവിടെയുള്ള കാറ്റാടി മരത്തിന്‍റെ തണലില്‍ പോയി ഇരുന്നു.

 

നല്ല വെയിലുണ്ടായിരുന്നു. മായയുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പ് പൊടിഞ്ഞു കവിളിലെക്കിറങ്ങി.

 

ഷാള്‍ കൊണ്ട് മായ ആ വിയര്‍പ്പൊക്കെ തുടച്ചു കളഞ്ഞു. അപ്പോള്‍ രാജേഷ് മായയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.

 

“എന്താ ഇങ്ങനെ നോക്കുന്നെ?”

 

“എന്‍റെ പെണ്ണിനെ കണ്ടു കൊതി തീരണില്ല.”

 

അതും പറഞ്ഞു രാജേഷ് മായയുടെ കൈ എടുത്തു പിടിച്ചു ഒരു ഉമ്മ നല്കി.

“കവിളില്‍ തരണം എന്നായിരുന്നു ആഗ്രഹിച്ചത്. തല്‍കാലം കയ്യില്‍ തന്നു എന്നെ ഉള്ളൂ”

 

“കുറേകാലങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഞാന്‍ ഇത്രയും സന്തോഷിച്ചത്”. മായ പറഞ്ഞു.

 

“ഞാനും. തീരെ പ്രതീക്ഷിച്ചില്ല. ഇങ്ങനെ എന്‍റെ പെണ്ണിനോടൊപ്പം ഇരിക്കാന്‍ പറ്റുമെന്ന്.”

 

“ചുരിദാര്‍ നല്ല ഇഷ്ടമായി. അത് ഏട്ടന്റെ കയ്യില്‍ വച്ചാല്‍ മതിട്ടോ. വീട്ടില്‍ എല്ലാം സമ്മതം ആയതിനു ശേഷം തന്നാല്‍ മതി.”

 

“മോളുടെ ഇഷ്ടം പോലെ”

 

പെട്ടെന്നു അത് വഴി പോയ ഒരാള്‍ അവിടുന്നുനിങ്ങളെ വിളിക്കുന്നു എന്നു പറഞ്ഞു ദൂരേക്ക് കൈ നീട്ടി കാണിച്ചു.

 

“ആരാ?” എന്നു ചോദിച്ചു രാജേഷ് തിരിഞ്ഞു നോക്കിയപ്പോള്‍ റോഡില്‍ നിര്‍ത്തിയിട്ട ജീപ്പിനടുത്ത് നിന്നും പോലീസ് ആയിരുന്നു.

 

അവര്‍ കൈ കാട്ടി വിളിക്കുന്നു അങ്ങോട്ട് പോകാന്‍.

 

മായ ആകെ പേടിച്ച് വിറച്ച് നില്‍ക്കുകയാണ്.

 

അവര്‍ വീണ്ടും വിളിക്കുന്നു.

 

(തുടരും)

 

കഥ എന്തായി എന്നു ഇടയ്ക്കിടയ്ക്ക് വന്നു ചോദിക്കുന്ന ഷിഹാന്ടെ കമാന്‍റിനു മറുപടി ഇട്ട ശേഷം എല്ലാ ജോലികളും മാറ്റി വച്ചിട്ടു ഇരുന്നു എഴുതിയതാണ്. രണ്ടാമതൊന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു. അടുത്ത ഭാഗത്തില്‍ കാണാം.

Leave a Reply

Your email address will not be published. Required fields are marked *