എന്നേയും എന്റെ ദേഹത്ത് പറ്റി പിടിച്ചിരിക്കുന്ന . അവളേയും അടിമുടി നോക്കിയ ശേഷം ചേട്ടൻ പറഞ്ഞു.
“മകളേ നിങ്ങൾ വല്ലാതെ നനഞ്ഞിരിക്കുകയാഞ്ഞല്ലോ?” അകത്തേക്ക് നോക്കി ആ ചേട്ടൻ വിളിച്ചു ” ബിന്ദു ആ തോർത്ത് ഇങ്ങ് എടുത്ത് കൊണ്ടു വാ …. പുറത്ത് നിൽക്കേണ്ട ….. അകത്തേക്ക് വാ” എന്ന് പറഞ്ഞു കൊണ്ട് പുള്ളിക്കാരൻ ഞങ്ങളെ വീടിനക്കത്തേക്ക് വിളിച്ച് കൊണ്ട് പോയി.
നേരത്തെ ജനാലക്കുളിലൂടെ ഞങ്ങൾ കണ്ട ചേച്ചി ഒരു തോർത്തും ഒരു പുതപ്പും കൊണ്ട് വന്നു തന്നു. ഞാൻ അവളുടെ മുടിയും മുഖവും അത് കൊണ്ട് നന്നായി തോർത്തി വെള്ളം എല്ലാം കളഞ്ഞു പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു. അപ്പോഴേക്കും ചേച്ചി മൂന്ന് ചില്ലു ഗ്ലാസിൽ ആവി പറക്കുന്ന കട്ടൻ ചായയുമായി എത്തി.
” ഈ ചൂടു ചായ കുടിക്ക് , ചൂടുള്ള എന്തെങ്കിലും അകത്ത് ചെല്ലുമ്പോൾ ഈ വിറവൽ എല്ലാം മാറി കിട്ടും ….. കാലാവസ്ഥ പിടിക്കാഞ്ഞിട്ട് ആണ് “
“എന്തായാലും വല്യ ഉപകാരം ചേട്ടാ …
എന്താണ് പേര്?
“എന്റെ പേര് അരവിന്ദൻ , ഇവൾ ബിന്ദു… നിങ്ങൾ എവിടുന്നാ “
” ഞങ്ങൾ തൃശ്ശൂർ ആണ് , ഇവിടെ ഡാം തുറന്നപ്പോൾ കാണാൻ വന്നതാണ് … പക്ഷേ കാണാൻ പറ്റിയില്ല. “
“പേരെന്താ രണ്ടു പേരുടേയും ?” ചേച്ചി ചോദിച്ചു.
“ഹർഷൻ – മെഹ്റിൻ …. ഞങ്ങൾ ശ്രീകൃഷ്ണ കോളേജിലെ സ്റ്റുണ്ടന്റ്സ് ആണ് “
” രണ്ടു പേരും ഇപ്പഴും പഠിക്കുകയാണോ …. കണ്ടാൽ കെട്ടിയോനും കെട്ടിയോളും ആണെന്നേ പറയൂ … അല്ലേ ചേട്ടാ ? ” കസേരയിൽ ഇരിക്കുന്ന ചേട്ടന്റെ പിറക്കിൽ നിന്ന് കൊണ്ട് ചേച്ചി പറഞ്ഞു.
” ബിന്ദു പറഞ്ഞത് റെഡി ആണ് കേട്ടോ…ഞാനും അങ്ങനെ ആണ് ആദ്യം വിചാരിച്ചത്…അപ്പോൾ നിങ്ങൾ ഫ്രണ്ട്‌സ് ആണോ?”
” ഫ്രണ്ട്സും ആണ് പരസ്പ്പരം ഇഷ്ടവും ആണ്” ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
“ആണോ… എന്റെയും ഇവളുടെയും പ്രേമ വിവാഹം ആയിരുന്നു.” കൊണ്ട് ഇത് പറഞ്ഞു കൊണ്ട് ചേട്ടൻ പുറകെ നിൽക്കുന്ന ചേച്ചിയെ നോക്കി ചിരിച്ചു
“ആഹാ…”
ചേട്ടൻ : “മോൻ മോളുടെ തല എല്ലാം തോർത്തി കൊടുക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് പഴയ കാലം ഓര്മ വന്നു.. ഇന്നൊന്നും ഭർത്താക്കന്മാർ പോലും പോലും ഇങ്ങനെ ചെയ്തു കൊടുക്കില്ല…അല്ല മോൾ എന്താ മിണ്ടാതിരിക്കുന്നത്?”
“ഒന്നും ഇല്ല, ചായ നല്ല രുചി ഉണ്ട്, അത് കുടിച്ചങ്ങനെ ഇരുന്നു പോയി..”