മിഴി 5 [രാമന്‍]

Posted by

അപ്പുറത്തെ  അടുക്കളയുടെ വാതിൽ ശക്തിയിൽ അടഞ്ഞു.അമ്മ പിറുപിറുക്കുന്ന ശബ്‌ദം..

“അനൂ…..” അമ്മയുടെ നീട്ടിയുള്ള വിളി… അകത്തേക്ക് വരുവാണ്… ചെറിയമ്മ ചാടി എഴുനേറ്റു…

“ഇപ്പൊ വരാടാ….” അവൾ അമ്മയുടെ എടുത്തേക്ക് ഓടി…. മഴ കനത്തു… തണുപ്പ് അകത്തെല്ലാം അരിച്ചെത്തി… ഒറ്റക്ക് ഇരിക്കുന്നത് ബോർ ആയി തുടങ്ങിയപ്പോ. ഞാൻ അടുക്കളയിലേക്ക് ഒരു നോട്ടം ഇട്ടു.. ചെറിയമ്മ തിരക്കിൽ ആണ്.. അമ്മ പണി കൊടുത്തു. ഏന്തി ഒളിഞ്ഞു നോക്കുന്നത് കണ്ടപ്പോ.. വിഷമിച്ച മുകവുമായി അവൾ…

പുക പൊന്തുന്ന അടുപ്പിന്റെ മുന്നിൽ നിന്ന് ജനിലിന് പുറത്തേക്ക് മഴയും കണ്ടിരിക്കുന്നു അമ്മ എന്താലോചിക്കാണ്..

അവരുടെ അടുത്ത് തന്നെ അങ്ങനെ പറ്റി നിക്കാൻ തോന്നി..ഉള്ളിലേക്ക് കേറിയപ്പോ ചെറിയമ്മ കണ്ടെങ്കിലും. അമ്മ ഒന്നും അറിയുന്നില്ല..അമ്മക്ക് നേരെ ഞാൻ കണ്ണ് നീട്ടികൊണ്ട് വെണ്ടയ്ക്ക മുറിക്കുന്ന ചെറിയമ്മയോട് എന്ത് പറ്റി എന്ന് ചോദിച്ചു.. നിന്റമ്മക്ക് പ്രാന്ത് ആണെടാ എന്ന്.. തലയിൽ വിരൽ കൊണ്ട് ചുറ്റി ചെറിയമ്മ…

ഞാൻ അവൾക്ക് ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുക്കുന്ന പോലെ കാട്ടിയപ്പോ… ചെറിയമ്മയും അതേപോലെ ചുണ്ട് കൂർപ്പിച്ചു ഒന്ന് എനിക്കും തന്നു.

ഞാൻ അമ്മയുടെ അടുത്തേക്ക് നീങ്ങി… പിന്നിൽ ചെന്ന് ആ തോളിൽ രണ്ടു കയ്യും വെച്ചു മുഖം ആ തോളിലേക്ക് ചേർത്തപ്പോ അമ്മയുടെ തല എന്റെ തലയിലേക്ക് മുട്ടിച്ചു വെച്ചു …

“എന്താ എന്റെ അമ്മക്ക് വിഷമം…” ഞാൻ ആ മുഖത്തേക്ക് പതിയെ തലപൊക്കി നോക്കി സ്നേഹത്തോടെ ഞാൻ തിരക്കി..  തോളിൽ വെച്ച എന്റെ കൈ എടുത്ത് അമ്മ അമ്മയുടെ വയറിലൂടെ ചുറ്റിപ്പിച്ചു. ആ ശരീരത്തോട് ചേർന്നു നിൽക്കുമ്പോ മുന്നിലെ അടുപ്പിന്റെ ആളുന്ന തീയുടെയും, പുകയുടെയും ചൂടും… പുറത്തുള്ള മഴയുടെ തണുപ്പും ഒരുമിച്ചുള്ള സുഖം.അമ്മ നോക്കുന്ന ദിശയിൽ ജനലിന് പുറത്തു. നീണ്ടു കിടക്കുന്ന പറമ്പിൽ മഴയേറ്റു പുളയുന്ന ചേമ്പിന്റെ ഇലയും,വാഴയും മരങ്ങളുമുണ്ട്.മുറ്റം ചെറുതായി വെള്ളം കൊണ്ട് നിറയുന്നു.പുരപ്പുറത്ത്.നിന്ന് താളത്തിൽ ഇറ്റിട്ട് വീഴുന്ന മഴത്തുള്ളി. അധികം ഇരുളാത്ത അന്തരീക്ഷത്തിൽ കാണാൻ നല്ല രസം.

“തണുക്കുന്നു ണ്ടോ???” ഒന്ന് വിറക്കുന്ന അമ്മയെ കണ്ടപ്പോ ഞാൻ ഒന്നു കൂടെ മുറുക്കി കൊണ്ട് ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *