“ചെറിയമ്മ പോന്നില്ലേ…”
“ഇല്ല…. നിന്റെ കൂടെ വരാന്ന് പറഞ്ഞോണ്ട് ഞാൻ പൊന്നു… നിന്നെ വിളിച്ചില്ലേ?”… അമ്മയുടെ ചോദ്യം കേട്ടതും ഞാൻ ഫോണിൽ നോക്കി ഇല്ലാ.. അവൾ വിളിച്ചിട്ട് ഒന്നും ഇല്ലാ… വീണ്ടും ചെവിയിലേക്ക് ഫോൺ വെച്ചതും അത് കട്ടായി…
ഇവൾ എന്താ ഇപ്പൊ ഇത്ര വൈകുന്നത്.. ഞാൻ ചെറിയമ്മയെ നേരെ വിളിച്ചു..
“ഹലോ………” അപ്പുറത് നിന്ന് ആരൊക്കെയോ സംസാരിക്കുന്ന സൗണ്ടിന്റെ കൂടെ ഞാൻ നീട്ടി വിളിച്ചു..
“ഹാ….” പിടി തരാത്ത ചെറിയമ്മയുടെ സൗണ്ട്.. എന്തോ പ്രശ്നം ണ്ടല്ലോ
“അനൂ….. ഇറങ്ങാറായില്ലേ ഞാൻ വരുന്നുണ്ട് അങ്ങട്ട്… ഒരു അഞ്ചു മിനുട്ട് ” കാർ എടുത്ത് കൊണ്ട്.. ഞാൻ പറഞ്ഞു..പ്രതികരണം തൃപ്തികരം അല്ല…എന്ത് പറ്റി ഇവൾക്ക്..
“അനൂ…..” ഞാൻ എന്ത് പറ്റി എന്നറിയാതെ നീട്ടി വിളിച്ചു….
“അഭീ ഞാൻ തിരക്കിലാണ് പിന്നെ വിളിക്കാം….” അവളുടെ ശബ്‌ദം നിന്നതും ഫോൺ ഓഫ്. അറിയാതെ എന്റെ തോളൊന്ന് താന്നു പോയി.. ചെറിയമ്മ തന്നെ അല്ലെ എന്നോണ്ട് സംസാരിച്ചേ?
എന്തോ ഒരു മാറ്റം പോലെ?
രണ്ടു ദിവസം ആയി കാണുന്നു. അവൾക്ക് വയ്യാഞ്ഞിട്ട് അല്ലെ?. എന്തിനാ ഇങ്ങനെ ആലോചിച്ചു കൂട്ടണെ അവളോട് തന്നെ ചോദിക്കാം… അവൾ അങ്ങട്ടേക്ക് വരണ്ടാ എന്ന് പറഞ്ഞില്ലല്ലോ…
ഞാൻ ഹോസ്പിറ്റലിലേക്ക് തന്നെ കാർ എടുത്തു…. റോഡ് കഴിഞ്ഞു എന്ററെൻസിലൂടെ… പാർക്കിങ്ങിലേക്ക് കേറ്റി. കാറില്‍ നിന്നിറങ്ങി ഒന്നുടെ വിളിക്കാം അവളെ.പെട്ടന്ന് പിന്നിൽ നിന്ന് ഒരു ചിരി.. വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയതാ… അതാ നിക്കുന്നു അനു. ഹോ മനുഷ്യനെ വെറുതെ പേടിപ്പിക്കാൻ. നിര്‍ത്തിയിട്ട കാറിനിടയിലൂടെ വരുന്നത് കണ്ടപ്പോ ഒരു ചിരി ചിരിച്ചു ഞാൻ മുന്നിലേക്ക് നടന്നു. ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ കൂടെ ആരോ ണ്ട്… കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ… നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.നെരത്തെ അപ്പൊ ഞാന്‍ വിളിച്ചപ്പോ എന്തിനാ അവള്‍ കടുപ്പിച്ചു പറഞ്ഞത്,ഇപ്പോ എന്ത് സന്തോഷം ആണ്‍ ആ മുഖത്ത്