മൂന്ന്‌ പെൺകുട്ടികൾ 8 [Sojan]

Posted by

 

ഒരാഴ്ച്ച കഴിഞ്ഞ് എന്നെ കണ്ടതും ആര്യചേച്ചി പറഞ്ഞു.

“നിനക്കൊരു സമ്മാനമുണ്ട്, പോകരുത്, പിന്നെ ആരും കാണാതെ തരാം..”

എന്താ എന്നോർത്ത് ഞാൻ ടെൻഷൻ അടിച്ചു.

ആരും കാണാതെ ആര്യചേച്ചി എന്നെ ഒരു വലിയ കവർ ഏൽപ്പിച്ചു. തുറന്നു നോക്കിയപ്പോൾ അതിലൊരു വലിയ കാർഡ്. തുറക്കുമ്പോൾ സൗണ്ട് ഓഫ് മ്യൂസിക്ക്! മുൻപിൽ SORRY എന്ന്‌ ഡിസൈൻ ഒക്കെ ചെയ്ത വില കൂടിയ കാർഡ്. അന്ന്‌ അതു പോലൊരു കാർഡിന് 50 രൂപ വിലയുണ്ട്. അപൂർവ്വമായി മാത്രം കണ്ടിരുന്ന ഒരെണ്ണം.

അകത്തെ പേജിൽ എംബോസായി വരുന്ന പൂക്കളുടെ അടിയിൽ സോറി , അമ്പിളി എന്നെഴുതിയിരിക്കുന്നു.

പ്രായത്തിൽ ഇളയതായ എന്നോട് ഇതിനിനി വല്ല പ്രണയവുമാണോ ഈശ്വരാ? ഈ ആര്യചേച്ചിയും അതിന് കൂട്ടാണോ എന്ന്‌ എനിക്ക് തോന്നിത്തുടങ്ങി.

ഞാൻ ചുണ്ടു കോട്ടി ചേച്ചിയോട് പറഞ്ഞു.

“ഇതത്ര ശരിയായ രീതിയിലല്ലല്ലോ പോകുന്നത് ചേച്ചി?”

“ശരികേടൊന്നുമില്ല, അവൾക്ക് ഭയങ്കര വിഷമം”

“ഉം, ഈ കാർഡ് ചേച്ചി തന്നെ സൂക്ഷിച്ചോ, അമ്മ കണ്ടാൽ ഞാൻ സമാധാനം പറയേണ്ടിവരും”

“അയ്യോ എന്നാൽ കൊണ്ടു പോകേണ്ട”

“ചേച്ചിയാണ് അമ്പിളിയെ വളർത്തുന്നത്”

“പോടാ അവൾ പാവമാ”

“അത് പറഞ്ഞാൽ നമ്മൾ തമ്മിൽ ഉടക്കാകും, ആ വിഷയം വിടാം”

“ഹൊ ഈയിടെയായി നീ സംസാരിക്കുന്നതൊക്കെ വലിയ ആളുകളെ പോലാണല്ലോ? എനിക്കിഷ്ടമല്ല കെട്ടോ? പഴയ നീയാ എനിക്കിഷ്ടം”

“ഞാൻ പഴയതു തന്നെയാ, പുതിയ കഥാപാത്രങ്ങൾ വരുന്നത് എനിക്കത്ര രുചിക്കുന്നില്ലാ എന്ന്‌ മാത്രം”

എന്റെ സംസാരം സീരിയസായി എന്ന്‌ തോന്നിയതിനാൽ ചേച്ചി പിന്നെ ഒന്നും പറഞ്ഞില്ല.

 

അമ്പിളി പിന്നേയും വന്നും പോയുമിരുന്നു.

ഞാൻ എല്ലാം മറന്നതായി ഭാവിച്ചു, എങ്കിലും റൂഡായുള്ള എന്റെ ഇടപെടലുകൾ ഇല്ലാതായി. ഞങ്ങൾ പതിയെ തമാശെല്ലാം പറയാൻ തുടങ്ങി. എങ്കിലും എല്ലാത്തിനും ഒരു അതിർവരമ്പുകൾ ഉണ്ടായിരുന്നു.

 

ഒരു ദിവസം ഇടനാഴികയും ബാത്ത് റൂമും ചേരുന്ന ഇടുങ്ങിയ ഗ്യാപ്പിൽ വച്ച് ഞാനും അർച്ചനയും എന്തോ കുശുകുശുക്കുന്നത് അമ്പിളി കണ്ടു.! ഞങ്ങൾ സ്പർശിച്ചിട്ടൊന്നുമില്ലായിരുന്നു. എങ്കിലും എന്തോ രഹസ്യം പറയുകയാണ്, അതത്ര നല്ലതുമല്ല എന്ന്‌ അമ്പിളിക്ക് മനസിലാകുന്ന ഒരു സിറ്റുവേഷനായിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *