മൃഗം 30 [Master]

Posted by

“എന്നങ്ങനെ തീര്‍ത്ത് പറയണ്ട..ഞാന്‍ അന്ന് പറഞ്ഞത് ഓര്‍മ്മ ഇല്ലേ? പൌലോസ് ദ്വിവേദിയുടെ വരവും നിങ്ങളെ അയാള്‍ കണ്ടതും ഒക്കെ അറിഞ്ഞിട്ടുണ്ട്..പക്ഷെ അയാളാണ് കബീറിനെ കൊന്നത് എന്നവനു തെളിയിക്കാന്‍ പറ്റാത്തിടത്തോളം പേടിക്കാനില്ല. ദ്വിവേദിയെ കേരളാ പോലീസിന് പിടിക്കേണ്ട കാര്യവുമില്ല..കാരണം ഈ സമയം വരെ അയാള്‍ സീനില്‍ ഇല്ല. അതുകൊണ്ട് വാസുവിനെതിരെ വേണ്ട തെളിവുകള്‍ ഉണ്ടാക്കുക. ഞാന്‍ അന്വേഷണത്തിന്റെ ഭാഗമായി റാവുത്തരുടെ വീട്ടുകാരെ നാളെ ചോദ്യം ചെയ്യും. അവരുടെ സ്റ്റേറ്റ്മെന്റ് വാസുവിന് എതിരായിരിക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അതും സാക്ഷി മൊഴികളും വച്ച് ഞാനവനെ തൂക്കി അകത്തിടും..കേസിന്റെ മുന്‍പോട്ടുള്ള പോക്കില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ അവനെതിരെ നമ്മള്‍ ഉണ്ടാക്കണം…” ചാണ്ടി മൂവരെയും നോക്കി.
“ഷുവര്‍..പക്ഷെ സാറ് പറഞ്ഞത് പോലെ ഡോണ ഞങ്ങള്‍ക്കെതിരെ തെളിവുകള്‍ പുറത്ത് വിടാന്‍ തുടങ്ങിയാല്‍ പിന്നെ എന്ത് ചെയ്യും?” മാലിക്ക് ചാണ്ടിയെയും ഒപ്പം കൂട്ടുകാരെയും നോക്കി.
“നോക്ക്..നേരിടുക എന്നതാണ് ഇനി നിങ്ങളുടെ മുന്‍പിലുള്ള വഴി. പോലീസിന്റെ ഫുള്‍ സപ്പോര്‍ട്ട് നിങ്ങള്‍ക്കുണ്ടാകും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ നാളെത്തന്നെ ഉണ്ടാകും. കബീറിന്റെ മരണം തന്നെയാണ് അതിന്റെ കാരണം. നിങ്ങള്‍ സാക്ഷികളെ നല്‍കുന്നതനുസരിച്ച് വാസുവിനെ നാളെയോ മറ്റന്നാളോ ഞാന്‍ അറസ്റ്റ് ചെയ്യും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ നിങ്ങള്‍ പറഞ്ഞത് പോലെ വാസുവിന്റെ അറസ്റ്റിനു ശേഷം മതി എങ്കില്‍ അത് അങ്ങനെയും ആകാം. ഇവര്‍ രണ്ടുപേരും ഇല്ലാതായാല്‍, ഡോണയുടെ ശ്രമം വാസുവിനെ രക്ഷിക്കുക എന്നതും കബീറിന്റെ മരണം നിങ്ങളാണ് ചെയ്യിച്ചത് എന്ന് വരുത്തി തീര്‍ക്കുകയും ആകും. അവളത് ചെയ്യാന്‍ പാടില്ല. ഒന്നുകില്‍ അവള്‍ സമാഹരിച്ചു വച്ചിരിക്കുന്ന തെളിവുകള്‍ എല്ലാം കണ്ടെത്തി നിങ്ങള്‍ നശിപ്പിക്കണം..അതല്ലെങ്കില്‍ അങ്ങനെ ഒന്ന് ചെയ്യാന്‍ അവള്‍ക്ക് സാധിക്കാത്ത തരത്തിലേക്ക് അവളെ എത്തിക്കണം..” മൂവരെയും മാറിമാറി നോക്കി ചാണ്ടി പറഞ്ഞു.
“അതെ..” സ്റ്റാന്‍ലി ചാണ്ടിയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“ങാ പിന്നെ സാറെ..സാക്ഷികളെ ഞങ്ങള്‍ തന്നാല്‍, അവര്‍ പറയുന്നത് റാവുത്തരെയും അറിയിക്കണം. വാസുവിനെ സംശയകരമായ സാഹചര്യത്തില്‍ ആ പരിസരത്ത് കണ്ടു എന്നവര്‍ നല്‍കുന്ന മൊഴി അറിയുമ്പോള്‍, അയാളും അവനെ കണ്ടു എന്ന് പറയാന്‍ മനസ് കാണിച്ചേക്കും. അയാള്‍ക്ക് അവനോട് വിരോധം ഉള്ളതുകൊണ്ട് അങ്ങനെ ഒരു മൊഴി കിട്ടാന്‍ ഇടയുണ്ട്. അതുകൂടി കിട്ടിയാല്‍ പിന്നെ വാസുവിന്റെ കാര്യം ക്ലീനായി സാറിന് കൈകാര്യം ചെയ്യാമല്ലോ” അര്‍ജുന്‍ ചോദിച്ചു.
“അത് നല്ലൊരു ഐഡിയ ആണ്..യെസ്..നിങ്ങള്‍ നാളെത്തന്നെ സാക്ഷികളെ റെഡി ആക്കുക. അവരെ കണ്ടു കാര്യങ്ങള്‍ എങ്ങനെ പറയണം എന്ന് ഞാന്‍ പറയുന്നത് പോലെ നിങ്ങള്‍ പറഞ്ഞു കൊടുക്കണം. ഞാനും നിങ്ങളും തമ്മിലുള്ള ബന്ധം അവര്‍ അറിയാനും പാടില്ല”
“അത് ഞങ്ങള്‍ ഏറ്റു ചാണ്ടി സാറേ..സാക്ഷികള്‍ ഇന്ന് തന്നെ റെഡി ആണ്..” മാലിക്ക് പറഞ്ഞു.
“എങ്കില്‍ ശരി..ഗുഡ് നൈറ്റ്” ചാണ്ടി യാത്ര പറഞ്ഞിറങ്ങി.
——————————–

Leave a Reply

Your email address will not be published. Required fields are marked *