മുഹ്സിന 2 [ചങ്ക്]

Posted by

രണ്ട് പേരും പെട്ടന്ന് തന്നെ ലോഞ്ചിൽ എത്തി…

 

ട്രാവെൽസ് പ്രതിനിധി ഒരു പ്ലക് കാർഡുമായി പുറത്ത് നിൽക്കുന്നുണ്ട്…

 

ഹലോ.. അവർക്ക് ഈ ഫ്ലൈറ്റിൽ അഞ്ചോ ആറോ കസ്റ്റമർ ഉണ്ട്… അവരെയും കുറച്ചു നേരം കാത്തു നിന്നും..

 

ടൊയോട്ട യുടെ നാട്ടിലെ ആഡംബര വാഹനമായ ace ആയിരുന്നു ഞങ്ങളെ കൊണ്ട് പോകുവാനായി വന്നത്.. ഏതോ ഒരു ചാനലിന്റെ ന്യൂസിൽ കണ്ടതാണ് ട്ടോ.. ആഡംബര വണ്ടി എന്നൊക്കെ.. അന്ന് തന്നെ ഇവിടെ അത് സാധാരണ വണ്ടി ആണെന്ന് കേട്ടിരുന്നു.. എന്ത് പറഞ്ഞാലും അതിലെ യാത്ര നല്ല സുഖമുള്ളതാണ്..

 

ഇനി ഇവിടുത്തെ റോഡിന്റെ മെച്ചമാണോ.. അതാകും.. റോഡ് എല്ലാം അടിപൊളി.. രണ്ട് ഭാഗത്തേക്കും 10 ഇൽ കൂടുതൽ ലൈൻ ഉണ്ട്.. എന്നിരുന്നാലും തിരക്കിന് യാതൊരു കുറവും ഇല്ല…

 

ഒരു അത്ഭുത ലോകത്ത് എന്ന പോലെ.. മുഹ്സി ഇതെല്ലാം എന്റെ കയ്യിൽ പിടിച്ചു കൊണ്ട് നോക്കി കാണുന്നുണ്ട്…

 

സമയം രാത്രി രണ്ടു മണി.. നേരം വെളുക്കുവാൻ ഇനിയും ഒരുപാട് സമയമുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *