താഴെ നിന്നും ആദ്യത്തെ ഫ്ലോർ. റെസ്റ്റോറന്റ് & ബാർ ആയിരുന്നു.. വേണമെങ്കിൽ രണ്ട് ബീർ അടിച്ചു ബോധം പോയി കിടക്കാം.. ആ ശീലം ആദ്യമേ ഇല്ലാത്തത് കൊണ്ട് ഓരോ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ് റുക്‌സ്ന ക് കൊടുത്തു..
ഫ്രീ വൈഫൈ ഉള്ളത് കൊണ്ട് തന്നെ നെറ്റ് ഓണാക്കി..
ഇക്ക യുടെ ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട് ഫോണിൽ.. വേറെ പലരും അയച്ചിരുന്നു.. ഇവിടുത്തെ ഒന്ന് രണ്ട് ഫ്രണ്ട്സിന്റെയും മെസ്സേജ് കണ്ടു…
കണ്ണ് വല്ലാതെ തുറക്കാത്തത് കൊണ്ട് തന്നെ.. ആ റൂമിൽ ആകെ ഉണ്ടായിരുന്ന ബെഡിലേക് ഫോൺ അടുത്തുള്ള മേശ ക് മുകളിൽ വെച്ച് കിടന്നു…
❤❤❤
മുഹ്സി ഫോണിൽ നോക്കി എന്തെക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്…
ടി.. കിടക്കുന്നില്ലേ..
ഹ്മ്മ്.
പിന്നെ.. എന്താ പണി…
മെസ്സേജ് അയക്കുന്നു…
ആർക്..
എന്റെ കാമുകന്.. നിനക്ക് വല്ല കുഴപ്പവും ഉണ്ടോ.. ഞാൻ ഇവിടെ എത്തിയത് അറിയിക്കണ്ടേ… എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…