മുള്ളി തെറിച്ച ബന്ധങ്ങൾ 2 [മാൻഡ്രേക്ക്]

Posted by

 

പ്രാർത്ഥന കഴിഞ്ഞു ഞാൻ പിന്നെയും ടിവി ഓൺ ചെയ്തു ചാനൽ മാറ്റി കളിച്ചു.. ചേച്ചിയും അപ്പാപ്പനും ആ സമയം അത്താഴം കഴിക്കാൻ ഇരുന്നു.. മടുത്തപ്പോൾ ഞാൻ കിടക്കാൻ പോകുക ആണെന്ന് പറഞ്ഞു ഒരു ഗുഡ് നെറ്റും പാസ്സ് ആക്കി നേരെ റൂമിലേക്ക് കേറി..

 

കമ്പ്യൂട്ടർ.. കണ്ണുകൾ പോയത് അങ്ങോട്ടേക്ക് ആണ്.. ഇതുവരെ ഓൺ ആക്കിയത് പോലുമില്ല.. ഗെയിം എന്തെങ്കിലും ഉണ്ടാകുമോ..നേരെ ചെന്നു ഓൺ ആക്കി.. വിൻഡോസ്‌ തെളിഞ്ഞു വന്നത് കണ്ടപ്പോൾ എന്തെന്നു അറിയാത്ത സന്തോഷം.. പക്ഷെ അതിനു ശേഷം വന്നത്… ഷെറിൻ, എന്റർ പാസ്സ്‌വേർഡ്‌.. “കള്ള നായിന്റെ മോൾ!!! ” ഇതിൽ അവൾ പാസ്സ്‌വേർഡ്‌ ഉണ്ടാക്കി വച്ചിരിക്കുന്നു.. അവളുടെ അപ്പന്റെ വക ആണോ ഇതു.. ഇതു എന്റെ അപ്പാപ്പൻ എനിക്ക് വാങ്ങിയത് അല്ലേ.. കലി കേറി ഞാൻ കസേരയിൽ നിന്നും എണീറ്റു “അപ്പാപ്പാ….” എന്ന് നീട്ടി വിളിച്ചു താഴേക്ക് ചെന്നു..

 

“എന്ത് പറ്റി അപ്പു ” എന്റെ കാട്ടായം കണ്ടു ചേച്ചി അമ്പരപോടെ ചോദിച്ചു.. അപ്പാപ്പൻ ഇതെന്താ എന്ന രീതിയിൽ എന്നെ നോക്കി എന്താണെന്ന് തല  ഉയർത്തി ആരാഞ്ഞു..

 

” അപ്പാപ്പാ കമ്പ്യൂട്ടറിൽ പാസ്സ്‌വേർഡ്‌ ഇട്ടു വെച്ചിരിക്കുന്നു ഷെറിൻ” ഞാൻ ഒറ്റ ശാസത്തിൽ പറഞ്ഞു.

 

“അപ്പു അവളാ അതു നോക്കി വാങ്ങിയതും ഇവിടെ കൊണ്ടു വന്നപ്പോൾ വച്ചതും..വേറെ ആരും അതിൽ തോട്ടിട്ടില്ല..ഞങ്ങൾക്കു ഒന്നും അറിയില്ല.. അവൾ ആയിരുന്നു കുറച്ചു ദിവസം അതിൽ പണി ഒക്കെ.. അറിയാതെ ഇട്ടത് ആയിരിക്കും.. നാളെ നമുക്ക് ചോദിക്കാ..” നിഷ്കളങ്കത നിറഞ്ഞ അപ്പാപ്പന്റെ മറുപടി എന്നെ തണുപ്പിച്ചു.

 

“അല്ലാ അപ്പൂന് ഈ രാത്രിയിൽ എന്തിനാ ഇപ്പോൾ കമ്പ്യൂട്ടർ?” സംശയത്തോടെ പുരികങ്ങൾ ഉയർത്തി ലിസി ചേച്ചിയുടെ ചോദ്യം.. അത് എനിക്ക് അത്രക് പിടിച്ചില്ല.. ആ സംശയം ശരി അല്ലലോ..

 

“ഞാൻ വെറുതെ ഗെയിം വെല്ലോം ഉണ്ടോന്നു നോക്കാൻ ” മുഖത്തു നോക്കാതെ ഒരു ഒഴുക്കൻ മട്ടിൽ ഞാൻ പറഞ്ഞു.. അല്ലാ സത്യമായും അതാരുന്നലോ എന്റെ ഉദ്ദേശം..

Leave a Reply

Your email address will not be published. Required fields are marked *