മുന്തിരിക്കള്ള് [പ്രസാദ്]

Posted by

എന്തേ വല്യമ്മയ്ക്ക് പറ്റിയെ..? നീ ഇരിക്കെടാ ഞാൻ ചായ എടുത്തു വരാം.. വേണ്ട വല്യമ്മേ ഞാനിപ്പോ വീട്ടീന്നു കഴിച്ചു ഇറങ്ങിയതാണ്.ഇനിപ്പോചായ വേണ്ട.. എന്താ വയ്യാന്നു പറഞ്ഞത്? എനിക്ക് ചൂട് കാലായാൽ ഉണ്ടാവുന്നതാ ഇത് നാഭിയിലൊക്കെ വേദന മൂത്രം ഒഴിക്കാനൊക്കെ ഒരു ബുദ്ധിമുട്ട്, കല്ല് ഉണ്ടോന്നു അറിയില്ല . കൊറേ വെള്ളം കുടിച്ചാലൊക്കെ ഭേദമുണ്ടാവാറുണ്ട്. എന്നാലും അങ്ങാടിയിൽ പോയി ആ വൈദ്യരെ ഒന്ന് കാണിക്കണം എന്ന് തോന്നി. ങേ വൈദ്യരെ കാണിക്കാനോ..? ഓ നിന്റെ വല്യമ്മേടെ മറ്റേത് വൈദ്യർക്കു കാണിക്കുന്ന കാര്യം അല്ല, വൈദ്യരോട് കാര്യംപറഞ്ഞിട്ട് മരുന്ന് വാങ്ങാനാ… ഈ വല്ലുമ്മ എപ്പോഴും ഇങ്ങനാ നാവിനു ഒരു ലൈസൻസും ഉണ്ടാവില്ല.. ഞാൻ പറഞ്ഞത് ഡോക്ടറെ കാണിക്കാലോ എന്നാണ്.. പിന്നെ എന്താ വിശേഷം വനജേച്ചി വരാറുണ്ടോ വല്യമ്മ വിളിക്കാറുണ്ടോ, ആ വിളിച്ചിരുന്നു വയ്യാത്ത കാര്യം പറഞ്ഞു വിളിച്ചതാ കുട്ട്യോൾക്ക് സ്കൂളുണ്ട് അവരെ കൂട്ടി വരാൻ പറ്റില്ല.പിള്ളേരെ അവളുടെ നാത്തൂന്റെ കൂടെ ആക്കി വരാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്,വരുമോ..എന്തോ?എനിക്കറിയില്ല! എന്തായാലും വല്യമ്മ വാ നമുക്ക് വൈദ്യരെ കാണിച്ചു വരാം എനിക്ക് ചിരി വന്നു പറയുമ്പോൾ

അങ്ങനെ വൈദ്യരെ അടുത്ത് പോയി കൊറച്ചു പേര് ഉണ്ടായിരുന്നു, വൈദ്യർ എന്തൊക്കെയോ മരുന്ന് കൊടുത്തു. മൂത്രത്തിൽ പഴുപ്പാണ്നല്ലോണം വെള്ളം കുടിച്ചാൽ തന്നെ മാറിക്കോളും, ഇടക്കിടെ നല്ലോണം മൂത്രം ഒഴിച്ച് കഴിഞ്ഞാൽ എല്ലാ ബുദ്ധിമുട്ടും മാറിക്കോളും എന്നൊക്കെ പറഞ്ഞു..ill

അങ്ങനെ അവിടുന്ന് മരുന്നും, വീട്ടിലേക്കുള്ള ചില്ലറ സാധനങ്ങളും വാങ്ങി വരവേ… വല്യമ്മേ ഇങ്ങനെ ഇങ്ങനെ മുൻപ് ഉണ്ടാകുമ്പോഴൊക്കെ വെള്ളം കുടിച്ചാൽ മാരുമെന്നല്ലേ പറഞ്ഞെ പിന്നെ അങ്ങനെ നോക്കിയില്ലേ..

വെള്ളം എത്രയാന്നു വച്ചാ കുടിക്കാ.. പിന്നെ അന്നൊക്കെ നിന്റെ വല്യച്ഛൻ താഴത്തെ ഷാപ്പീന്ന് ഓരോ കുടം കള്ള് കൊണ്ട് വരുമായിരുന്നു.. നല്ല മുന്തിരിക്കള്ള് 🍇 അതങ്ങോട്ട് ഓരോ കൊടം വച്ച് രണ്ടീസം കുടിച്ചാൽ.. എല്ലാ കേടും മാറും.. എന്നാ പിന്നെ അങ്ങനെ ചെയ്തൂടെ വല്യമ്മേ ..? അതിനിപ്പോ ആരാ കള്ള് കൊണ്ട് വരാ..? ഞാൻ വാങ്ങി വരാം വല്യമ്മേ.. ഇവിടെ അടുത്ത് ഷാപ്പ് എവിടെയാ ഉള്ളത്..?

Leave a Reply

Your email address will not be published. Required fields are marked *