മുറപ്പെണ്ണിന്റെ കള്ള കളി [അജിത് കൃഷ്ണ]

Posted by

ഉണ്ണി :എന്താ എന്റെ പൈങ്കിളി പെണ്ണേ എത്ര നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുവാൻ തുടങ്ങിയിട്ട്.

മനീഷ :അതെ ക്ഷേത്ര കാര്യങ്ങൾക്കു കുറച്ചു താമസിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. ഒന്നും ഇല്ലെങ്കിലും ഒരു നല്ല കാര്യത്തിന് അല്ലേ..

ഉണ്ണി :ഉം അതെ..

മനീഷ :ഉണ്ണിയേട്ടാ വീട്ടിൽ എല്ലാം പാക്ക് ചെയ്തു വെച്ചോ.

സത്യത്തിൽ അവൻ ദുബായ്ക്ക് പോവുക ആണ് . മനീഷ അവന്റെ മുറപ്പെണ്ണ് ആണ്. ചെറുപ്പത്തിൽ തന്നെ അവരുടെ വിവാഹം ഉറപ്പിച്ചത് ആണ്. എന്നാൽ വീട്ടുകാർ തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല. വീട്ടിലെ പ്രശ്നം അവരുടെ ജീവിതത്തിൽ ബാധിക്കും എന്ന് അവർക്ക് രണ്ട് പേർക്കും ഉറപ്പായിരുന്നു. എന്തായാലും മനീഷ ഇനി കോളേജിലേക്ക് ആണ്. ആ മൂന്നു വർഷം ഡിഗ്രീ അവൾ കംപ്ലീറ്റ് ആക്കും മുൻപ് ഉണ്ണിക്ക് തന്റെ ജോലി ഉപയോഗിച്ച് ഇപ്പോൾ ഉള്ള സ്ഥലത്തു നല്ല ഒരു വീട് വെക്കണം. പിന്നെ ആര് എതിർത്താലും അവന് കുഴപ്പമില്ല. അവൾ എന്തായാലും അവന്റെ കൂടെ ഇറങ്ങി ചെല്ലാം എന്ന് പറഞ്ഞിട്ടുമുണ്ട്.അതുകൊണ്ട് ഇവരുടെ ഇങ്ങനെ ഉള്ള മീറ്റിംഗ് വീട്ടിൽ ആർക്കും തന്നെ അറിയില്ല. അവന്റെ മുന്നിൽ സംസാരിച് കൊണ്ട് നിൽക്കുമ്പോളും അവളുടെ മനസ്സിൽ വല്ലാത്ത വേദന ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും തന്റെ ഉണ്ണിയേട്ടനെ കരഞ്ഞു കൊണ്ട് യാത്ര അയയ്ക്കാൻ അവൾക്ക് മനസ്സിൽ തോന്നിയില്ല. താൻ കരയുന്നത് കണ്ടാൽ ചിലപ്പോൾ ഉണ്ണിയേട്ടന് അത് വല്ലാതെ വിഷമം ഉണ്ടാകും.

ഉണ്ണി :എന്തെ നിന്റെ മുഖം ഒരു മാതിരി കോടി പിടിച്ചു ഇരിക്കുന്നത്…

മനീഷ :ഒന്നുമില്ല ഉണ്ണിയേട്ടാ വെറുതെ തോന്നിയതാവും…

ഉണ്ണി :എന്റെ പെണ്ണേ നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെ അല്ലല്ലോ.

അവൾ പെട്ടന്ന് അവന്റെ അടുത്ത് വന്നു മെല്ലെ അവന്റെ മാറിലേക് തല താഴ്ത്തി കരയാൻ തുടങ്ങും മുൻപേ.

ഉണ്ണി :എടി ഇത് പൊതു വഴി ആണ് അതും അമ്പലത്തിലേക്ക് ഉള്ള വഴി.ആരെങ്കിലും കണ്ട് കൊണ്ട് വന്നാൽ പിന്നെ ഞാൻ തിരിച്ചു വരും മുൻപേ വീട്ടുകാർ നിന്നെ കെട്ടിച്ചു വിടും.

Leave a Reply

Your email address will not be published. Required fields are marked *