മീര :ദേ നമ്മൾ മാത്രം ആയിരുന്നു ഇതുവരെ നേരത്തെ വന്നിരുന്നത് നോക്ക് എല്ലാ എണ്ണവും എത്ര മണിക് ആണ് വന്നത് എന്ന്.
മനീഷ :അല്ല ഇവരെല്ലാം എന്താ ഇത്ര താമസിക്കുന്നത്…
മീര :അവളുമാർക്ക് അവളുമാരുടെ ചെക്കൻമാർ കൂടെ കറക്കം ആണ്. ഇവിടെ ഒരു പ്രശ്നം ഉള്ളൂ രാത്രി 7:30 ന് മുൻപ് എല്ലാരും ഹോസ്റ്റലിൽ കേറണം.
മനീഷ :അപ്പോൾ ഇവർ ആരും അന്വേഷിക്കില്ലേ…
മീര :ഓഹ്ഹ് ഇവർക്ക് അറിയാം കുട്ടികളുടെ രീതി എല്ലാം എത്ര പറഞ്ഞാലും ഒന്നും കേൾക്കുക ഇല്ലെന്ന്…
പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു ട്യൂൺ കേട്ടു. ഉണ്ണിയേട്ടൻ ആണെന്ന് മനസിൽ ആയി അവൾ വാട്സ്ആപ്പ് ഓൺ ചെയ്തു. അതെ ഉണ്ണി തന്നെ ആയിരുന്നു..
ഉണ്ണി :നീ എന്താ ഇത്രയും നേരം ഫോൺ നോക്കാതെ ഇരുന്നത്..
മനീഷ :അത് ബസിൽ ആയിരുന്നു..
ഉണ്ണി :അതിനു കോളേജ് വിട്ട് ഇത്ര സമയം ആയില്ലേ…
മനീഷ :ഉണ്ണിയേട്ടാ ആദ്യ ബസിൽ ഒരിഞ്ചു സ്ഥലം ഇല്ല അത് കൊണ്ട് അടുത്ത ബസ് വരും വരെ വെയിറ്റ് ചെയ്തു. മീര പറഞ്ഞു തൊട്ട് പിറകെ വേറേ വണ്ടി ഉണ്ടെന്ന്..അതുകൊണ്ട് ആണ്.
തത്കാലം ചായ കുടിക്കാൻ പോയത് ഒന്നും ഉണ്ണിയോട് പറയേണ്ട എന്ന് കരുതി. കാരണം കൂടെ ഒരു ആൺകുട്ടി ഉള്ളപ്പോൾ ഉണ്ണിയേട്ടന് അത് ചിലപ്പോൾ ദേഷ്യം ഉണ്ടാക്കി വെക്കും. സ്കൂളിൽ പഠിക്കുന്ന സമയം പോലും മനീഷയോട് മറ്റ് ആൺകുട്ടികൾ കൂടുതൽ അടുത്ത് പെരുമാറുന്നത് ഉണ്ണിക്ക് ഇഷ്ടം അല്ലായിരുന്നു. ആ കാര്യം പറഞ്ഞു അവളോട് അവൻ ഒരുപാട് വഴക്കിട്ടിട്ടും ഉണ്ട്.
ഉണ്ണി :ഉം ശെരി… അതെ നീ ഒരുപാട് സമയം ബസ് സ്റ്റോപ്പിൽ വേറെ ബസ് നോക്കി നിൽക്കേണ്ട.. സിറ്റി അല്ലേ ആൾക്കാർ ഒന്നും ശെരി അല്ല…
മനീഷ :ശെരി ഉണ്ണിയേട്ടാ… ജോലി ഒക്കെ കഴിഞ്ഞോ..
ഉണ്ണി :ആ കഴിഞ്ഞു ഇവിടെ കുറച്ചു പരുപാടി ഉണ്ട്.
മനീഷ :എന്ത് പരുപാടി! കള്ള് കുടി വല്ലോം ആണൊ.
ഉണ്ണി :അല്ലെടി…
മനീഷ :സത്യം പറ എന്താ പിന്നെ പരിപാടി…