ഉണ്ണി : നീ അയക്ക് ആദ്യം…
മനീഷ :സൗകര്യം ഇല്ല ഇയാൾ എന്നേ കെട്ടിയിട്ടു ഒന്നും ഇല്ലല്ലോ എന്നേ കയറി ഭരിക്കാൻ…
ഉണ്ണി ആകെ അന്താളിച്ചു പോയി അവളുടെ പുതിയ ശൈലി കണ്ട്. ദേഷ്യം വന്നു ഉണ്ണി വാട്സ്ആപ്പ് ഓഫ് ആക്കി ഇറങ്ങി. അവന് ഒരു കാര്യം മനസ്സിൽ ആയി. അവൾക്ക് കാര്യം ആയി എന്തോ പറ്റിയിരിക്കുന്നു. പെട്ടന്ന് ആണ് അവന്റെ കൂട്ടുകാരി ആയ അഞ്ജലിയുടെ കാര്യം ഓർമ്മ വന്നത്. അവൾ അതിനു മുന്പിലെ ബുക്ക് സ്റ്റാളിൽ ആണ് വർക്ക് ചെയുന്നത്. അവൻ അഞ്‌ജലിയ്ക്ക് മെസ്സേജ് അയച്ചു.
ഉണ്ണി :ഹായ് ഡീ…
അതേസമയം അവൾ ഓഫ് ലൈൻ ആയിരുന്നത് കൊണ്ട് റിപ്ലൈ കിട്ടിയില്ല. മനീഷ ഫോൺ ബെഡിൽ എറിഞ്ഞു എന്നിട്ട് ദേഷ്യത്തിൽ കുളിക്കുവാൻ പോയി. അവളുടെ മുറചെക്കൻ കൂടെ അവൾ വഴക്ക് ആയി കാണും എന്ന് അവൾ കരുതി. സത്യത്തിൽ അവൻ ഒരുപാട് തവണ അവളെ കാൾ ചെയ്തിരുന്നു സ്വഭാഭികമായി ആർക്കായാലും ദേഷ്യം വരും. കുളി കഴിഞ്ഞു വന്നു കാര്യം മീരയോട് പറഞ്ഞു. അവൾ മനീഷയെ സമാധാനിപ്പിച്ചു. ഉണ്ണിയേട്ടൻ തിരിച്ചു മെസ്സേജ് അയ്ക്കാതെ പോയപ്പോൾ അവൾ ആകെ തളർന്നു. വാശി കാരണം അവളും അയച്ചില്ല. അപ്പോഴേക്കും അഞ്ജലിക്ക് ഉണ്ണിയുടെ മെസ്സേജ് വ്യൂ ആയി.
അഞ്‌ജലി :ഹൈ,, ആരാ ഇത്
ഉണ്ണി :ഞാൻ ആണെടി ഉണ്ണി…
അഞ്‌ജലി :ഏത് ഉണ്ണി…
ഉണ്ണി :എനിക്ക് ലവ് ലെറ്റർ ആദ്യം ആയി തന്ന പെണ്ണിനെ എനിക്ക് പെട്ടന്ന് മറക്കാൻ പറ്റില്ല നിനക്ക് പറ്റുമോ….!
അഞ്‌ജലി :ഉണ്ണി,, നീ ആയിരുന്നോ
ഉണ്ണി :അതെ…
അഞ്ജലി :ഇത് ഏതാടാ നമ്പർ…
ഉണ്ണി :എന്റെ ന്യൂ നമ്പർ ആണ്..
അഞ്‌ജലി :ഇത് എവിടുത്തെ നമ്പർ ആണെടാ..
ഉണ്ണി :ഞാൻ ഇപ്പോൾ ദുബായ് ആണെടി..
അഞ്‌ജലി :എപ്പോൾ പോയി..
ഉണ്ണി :6,7മാസം ആകുന്നു..
അഞ്ജലി :കല്യാണം ഒക്കെ കഴിഞ്ഞോ!? നിന്റെ മുറപ്പെണ്ണ് എന്ത് പറയുന്നു..
ഉണ്ണി :അത് പറയാൻ കൂടെ ആണ് വിളിച്ചത്..
അഞ്‌ജലി :പറയെടാ ഞാൻ കരുതി നീ നമ്മളെ ഒക്കെ മറന്നു എന്ന്.