മീര :എടി അവൻ എന്റെ ലവ്ർ ആണ്. ഞാൻ നേരത്തെ നിന്ന ഹോസ്റ്റലിൽ പിള്ളേർ ഇവൻ കാര്യം അവിടെ പോയി പറഞ്ഞു അവസാനം അവിടെ നിന്ന് ഞാൻ പുറത്ത് ആയി. അത് കൊണ്ട് മാറി നിന്ന് സംസാരിച്ചത്.
മനീഷ :ഒഹ്ഹ്ഹ്ഹ് അതാണല്ലേ ഒരു ഒളിച്ചു കളി..
മീര :എനിക്ക് അങ്ങനെ ഒളിച്ചു കളി ഒന്നും ഇല്ല എല്ലാം സ്ട്രൈറ്റ്. ഇനിയും ഹോസ്റ്റൽ മാറാൻ വയ്യാ അത് കൊണ്ട് കുറച്ചു സീക്രെട് ആയി പോകാം എന്ന് കരുതി.
മനീഷ :ഉം നടക്കട്ടെ നടക്കട്ടെ…
മീര :അല്ല അപ്പോൾ നിന്റെ ആള് ആയി ഒന്ന് ചാറ്റിങ് ചെയ്യണേയോ കാൾ ചെയ്യുന്നയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.
മനീഷ :ഉണ്ണിയേട്ടൻ ഇപ്പോൾ ദുബായ്ക്ക് പോയി അവിടെ ചെന്ന് ഒരു മാസം ആകുന്നെ ഉള്ളു. സിം റെഡി ആയിട്ടില്ല റെഡി അയാൾ പിന്നെ വിളി തന്നെ.
മീര :ആഹാ അങ്ങനെ വരട്ടെ.. ഉണ്ണി എന്നാണോ പേര്.
മനീഷ :അതെ…ഫുൾ നെയിം ഉണ്ണി കൃഷ്ണൻ..
മീര :നല്ല നാടൻ പേര് ആണല്ലോ. അപ്പോൾ ഒരു നാട്ടിന്പുറത്തുകാരൻ.
മനീഷ :ഉം…!
മീര :അപ്പോൾ ആൾ ഇനി എന്നാണ് നാട്ടിലേക്കു…
മനീഷ :രണ്ട് കൊല്ലം കഴിയും….
മീര :കല്യാണം ഒക്കെ ഉറപ്പിക്കൽ കഴിഞ്ഞോ…!
മനീഷ :അതാണ് പ്രശ്നം….!
മീര :എന്താടി എന്തെങ്കിലും കുഴപ്പം…!
മനീഷ :അത് ഞങ്ങളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ ഉറപ്പിച്ചത് ആണ്.
മീര :പിന്നെ എന്താ പ്രശ്നം.
മനീഷ :ഇപ്പോൾ എന്റെ വീട്ടുകാരും ഏട്ടന്റെ വീട്ടുകാരും തമ്മിൽ വഴക്ക് ആണ്…
മീര :അതെന്തു പറ്റി..
മനീഷ :ചെറിയ ചെറിയ തെറ്റി ധാരണകൾ കുടുംബം തമ്മിൽ വഴക്ക് ആക്കി.
മീര :ചുരുക്കം പറഞ്ഞാൽ നിങ്ങൾ രണ്ട് പേരും ആണ് അതിൽ ശെരിക്കും പെട്ടത് അല്ലേ.
മനീഷ :ഉം…
മീര :നീ വിഷമിക്കേണ്ട നിന്റെ ഉണ്ണിയേട്ടൻ പാവം അല്ലേ…!
മനീഷ :അതെ പഞ്ച പാവം ആണ്. ഇതിനിടയിൽ തന്നെ എന്നേ കാണാൻ ഒരുപാട് ബുദ്ധിമുട്ടി പാവം.
മീര :അപ്പോൾ കാത്തിരിക്കാൻ നിനക്ക് നല്ലൊരു വക ഉണ്ടെന്ന് സാരം…