ഉണ്ണി :ഹലോ… ഹലോ എന്താ ആലോചിച്ചു ഇരിക്കുന്നത്.
പെട്ടന്ന് ആണ് അവൾക്ക് സ്വബോധം തിരിച്ചു കിട്ടിയത്.
ഉണ്ണി :എടോ കോഫി കുടിക്ക് താൻ എന്താ ആലോചിക്കുന്നത്.
അഞ്‌ജലി :ഹേയ് ഒന്നുമില്ല…
അവൾ കോഫി എടുത്തു കുടിച്ചു. അവൾ കുടിക്കുമ്പോളും ചിന്തയിൽ തന്നെ ആയിരുന്നു. ഉണ്ണി പോകുമ്പോളും അഞ്‌ജലി ആ കാര്യം പറയാൻ ഒരുങ്ങിയില്ല.
അന്ന് വൈകുന്നേരം മനീഷയെ അമ്പലത്തിൽ പോകും വഴിയേ പതിവായി കണ്ടിരുന്ന സ്ഥലത്തു വെച്ച് കണ്ടു മുട്ടി. അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ അവൻ കണ്ടു. കാതിൽ ഇപ്പോൾ സ്റ്റഡ് കളുടെ എണ്ണം കൂടിയിരിക്കുന്നു. മുടിയുടെ ആഗ്രത് ചെറുതായ് ചെമ്പിപ്പിച്ചിരിക്കുന്നു. മാറിടങ്ങൾക്ക് വളർച്ച കൂടിയത് പോലെ അവനു തോന്നി.
മനീഷ :എന്താ ഉണ്ണിയേട്ടാ എന്താ ഇങ്ങനെ നോക്കുന്നത്…
ഉണ്ണി :ഹേയ് ഒന്നുമില്ല നിന്നെ കാണാതെ കണ്ടപ്പോൾ എന്തോ ഒന്നും വായിൽ വരുന്നില്ല.
മനീഷ :എന്റെ ഉണ്ണിയേട്ടന് ഇതെന്തു പറ്റി. ആ ചിരിയും ബഹളവും ഒന്നും കാണുന്നില്ല.
ഉണ്ണി മനസ്സിൽ അപ്പോൾ പറയുന്നത് എല്ലാം നീ കാരണം ആണ് പെണ്ണേ എന്നായിരുന്നു. പലപ്പോഴും അനാവശ്യമായി അവനോടു അവൾ വഴക്ക് ഇട്ട് തുടങ്ങിയപ്പോൾ ആണ് ഉണ്ണിക്ക് മാറ്റം സംഭവിച്ചത്.
ഉണ്ണി : ഞാൻ നാളെ നിന്റെ വീട്ടിലേക്ക് വരും നിന്നെ പെണ്ണ് ചോദിക്കാൻ…
മനീഷ പെട്ടന്ന് എന്ത് പറയണം എന്നറിയാതെ കുഴങ്ങി. അവൾ ഇല്ലാത്ത സന്തോഷം മുഖത്ത് പ്രകടമാക്കി.
മനീഷ : അത് വീട്ടിൽ പ്രശ്നം വല്ലതും ആകുമോ..
ഉണ്ണി :ആയാൾ എന്താ പ്രശ്നം നിനക്ക് എന്റെ കൂടെ വരാൻ ഇഷ്ടം അല്ലെ.
മനീഷ :ഉം..
ഉണ്ണി :ഇനി എനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല എനിക്ക് ഈ കാര്യം നിന്റെ വീട്ടിൽ പറഞ്ഞേ പറ്റു.
മനീഷ :ഉണ്ണിയേട്ടൻ വന്നു സംസാരിക്കു.
അവളുടെ സംസാരത്തിൽ അത്ര ഉറപ്പ് ഒന്നും ഇല്ലാത്തത് പോലെ ഫീൽ ചെയ്തു തുടങ്ങി. ഉണ്ണി അവളോട് കാര്യം പറഞ്ഞു വേഗം തന്നെ തിരിച്ചു പോയ് അവൾ അപ്പോൾ തന്നെ ഫോൺ എടുത്തു സനാളിനോട് കാര്യം പറഞ്ഞു. വൈകുന്നേരം 6:40 ആയപ്പോൾ ഉണ്ണിക്ക് കാൾ വന്നു അത് സനൽ ആയിരുന്നു.