മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Posted by

അത്ശരി…. അപ്പൊ ആള് വേറെ മോഡിൽ ആണല്ലോ… മൈൻഡ് ചെയ്യാതെ ഇരിക്കാം… കുറച്ച് കഴിയുമ്പോ ഇങ്ങ് വന്നോളും…

“അത്ശരി… ആർക്കുല്ലാ… പോരെ…”

ചെറുതായി ചമ്മിയ ഞാൻ അവളെയൊന്നു നോക്കി മുഖത്ത് ചെറിയ പുച്ഛം വിതറി…

യക്ഷി ചിരിക്കാതിരിക്കാൻ ചുണ്ട് ബലത്തിൽ കൂട്ടിപ്പിടിച്ചാണ് ഇരിക്കുന്നത്…

ഹമ്.. ചിരിക്കട്ടെ.. ഞാൻ മനസ്സിൽ പറഞ്ഞു….

അമ്മു വേഗം വണ്ടിയിലെ മ്യൂസിക് ഓൺ ചെയ്തു… FM ആയിരുന്നു…

സിങ് ഈസ് കിങ്ങിലെ “തേരി ഓർ” എന്ന പാട്ട് വണ്ടിയിൽ ഒഴുകി തുടങ്ങി… ശബ്ദം കുറച്ചാണ് അവൾ വച്ചത്… പാടാനുള്ള പരിപാടി ആണെന്ന് തോന്നുന്നു….

“ദിൽ ഖോ ഗയാ, ഹൊ ഗയാ കിസീ കാ
അബ് രാസ്താ മില് ഗയാ ഖുഷി കാ…”

പുറത്തേക്കും നേരെയും നോക്കി ഇങ്ങനെ പാടിക്കൊണ്ടിരുന്നു… ഇടക്ക് ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ എന്നെയും ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു….

അവള് പാടുന്നത് കേട്ടിട്ട് ഞാനറിയാതെ സ്റ്റിയറിങ്ങിൽ താളം പിടിച്ച് ചിരിച്ചുകൊണ്ട് മെല്ലെ വരികൾ മൂളി… അരുത് എന്ന് മനസ്സ് പറഞ്ഞതാണ്… പക്ഷേ നമ്മടെ കൊച്ചിൻ്റെ സൗണ്ട് കേൾക്കുമ്പോൾ അറിയാതെ ആസ്വദിച്ച് മെല്ലെ മൂളിപ്പോകും…

അത് കണ്ടിട്ടെന്തോ യക്ഷിടെ ചുണ്ടിലും ചിരി വിരിഞ്ഞു… അൽപ്പം നാണത്തോടെ ആണെന്ന് മാത്രം… പിന്നെ ഒന്നും നോക്കില… ചുണ്ട് അടച്ചുപിടിച്ച് ലേശം കലിപ്പ് ലുക്കിൽ വണ്ടി ഓടിച്ചു…

അത് കണ്ടതും അവൾക്ക് ചിരി കൂടി… അല്പ നേരം വായ് പൊത്തി ഇരുന്നു… ഇടയ്ക്ക് എന്നെ നോക്കിയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *