മൈ ഡിയർ യക്ഷി 5 [Ganesh Gaitonde]

Posted by

തലയുടെ ഒപ്പം മുന്നിലേക്ക് കിടന്ന മുടി അവളുടെ മുഖത്ത് വന്ന് പൊതിഞ്ഞു…

ആ ചെറിയ വേദനയിലും അവളുടെ സൗന്ദര്യം ആസ്വദിക്കാതിരുന്നില്ല…

“യക്ഷിടെ മാതിരി നഖോം വളർത്തി വന്നേക്കുന്നു.. ഉഫ്….”

ഞാൻ നേരെ നോക്കി പറഞ്ഞു കൈ കുടഞ്ഞു…

യക്ഷി എന്നത് ലേശം പതുക്കെയാണ് പറഞ്ഞത്.. കേൾക്കെ പറഞ്ഞാൽ അതിൻ്റെ വകയായി വേറെ കിട്ടും…

കേട്ടില്ലെന്ന് തോന്നുന്നു…

“എന്താ…. എന്തിൻ്റെ നഖൊന്നു…”

അമ്മു പെട്ടെന്ന് തിരിഞ്ഞിട്ട് എന്നെ ചൂഴ്ന്നു നോക്കിക്കൊണ്ട് ചോദിച്ചു….

അങ്ങോട്ടും ഇങ്ങോട്ടും ഉള്ള തിരിയിൽ വീണ മുടി ചെവിയിലേക്ക് ഒതുക്കുന്നുണ്ട് അവൾ..അതിനിടയിൽ ആ സുന്ദരമായ മുഖവും….

ആഹാ… എന്താ രസം…

ഞാനവളെ മെല്ലെ ഇടക്കണ്ണിട്ട് നോക്കി…. എന്നെ തന്നെ നോക്കിയിരിക്കാണ് അവൾ… തുറപ്പിച്ചാണ് നോട്ടം എന്ന് മാത്രം…

ഞാൻ അത് കാണാത്ത പോലെ നേരെ നോക്കി വണ്ടി ഓടിച്ചു…

“എന്താ… എന്തായിപ്പോ ഏട്ടൻ പറഞ്ഞേ….”

എൻ്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് അവൾ ചോദ്യം തുടർന്നു…

അപ്പോഴേക്കും സ്ഥലം എത്തിയിരുന്നു… ഭാഗ്യം… യദുവിൻ്റെ ബൈക്ക് അവിടെ കാണാം…

“ഒന്നുല്ലൻ്റെ പൊന്നേ… ഒന്ന് ഇറങ്ങിക്കെ…നീ…”

ഞാൻ വണ്ടി ഒതുക്കിയതിനു ശേഷം പറഞ്ഞു….

യദു അവിടെ നിൽക്കുന്നുണ്ട്… വണ്ടി കണ്ടതും അവൻ കൈ കാണിച്ച് ഞങ്ങളുടെ അടുത്തേക്ക് നടന്നെത്തി…

” ഹ്‌മ്… എല്ലാം ഞാൻ പറയിച്ചോളാം… വീട്ടിലെത്തട്ടെ… ഹും….”

ഡോർ തുറക്കുമ്പോൾ അമ്മു എന്നെ നോക്കി പറഞ്ഞുകൊണ്ട് മൂളി…

അവസാനത്തെ ആ മൂളലിൽ ഇത്തിരി കനം ഉണ്ടെന്ന് തോന്നുന്നു… എന്തായാലും വീട്ടിചെന്നാല് വിസ്താരം കാണും…

Leave a Reply

Your email address will not be published. Required fields are marked *