നാമം ഇല്ലാത്തവൾ 3 [വേടൻ]

Posted by

അടുക്കളയിൽ നിന്നും അമ്മയുടെ ചോദ്യം എത്തിയതും

 

” അവരാ അമ്മേ.!!.. മോൾക് സുഖമാണോടാ.. ”

തീരുന്നതിന് മുന്നെ ഏട്ടത്തിയും മോളും തമ്മിൽ കെട്ടിട്ടിപ്പിടുത്തം ആയി.. നമ്മള് പാവം..

അല്ലേലും നമ്മളെ ആർക്കും വേണ്ടല്ലോ… അതിന് നിക്ക് സങ്കടൊന്നില്ല, എന്നാലും ചെറിയൊരു വിഷമം..

 

” അമ്മേ…” അടുക്കളയിൽ നിന്ന് പാഞ്ഞെത്തിയ അമ്മക്ക് നേരെ കൈനിട്ടിയ എന്നെ വകവെയ്ക്കാതെ അവളെ ചേർത്തുപിടിക്കുമ്പോ ഞാൻ സാമാന്യം നന്നായിത്തന്നെ ചമ്മി.. ആരേലും കണ്ടോ എന്ന് ഒളിക്കണ്ണിട്ട് നോക്കുമ്പോ ആമി ചിരിക്കുന്നു, ചിരിക്കെടി നീ ചിരി, ഇതിനെല്ലാം കൂടെ ചേർത്ത് ഞാൻ രാത്രിയിൽ നിന്നെ കരയിച്ചോളാം..

 

അങ്ങനെ അവൾ വേഷം എല്ലാം മാറി അടുക്കളയിലേക്ക് പോകുന്നതിന് മുൻപ് ചില തട്ടലും മുട്ടലും ഒക്കെ നടത്തുമ്പോൾ പെണ്ണിന്റെ പേടി ഒന്ന് കാണണമായിരുന്നു.. പിന്നീട് അവളെ ഒന്ന് കാണാൻ കൂടെ കിട്ടില്ല.. കുറച്ച് കഴിഞ്ഞപ്പോ ഞാൻ എന്റെ r 1 ഉം ആയി വെളിയിലേക്ക് ഇറങ്ങി.. വേറെ ഒന്നിനും അല്ല പട്ടി ഷോയിക്ക് തന്നെ. ഇവിടെ എനിക്ക് കുട്ടുകാർ എന്ന് പറയാൻ വിരലിൽ എണ്ണാവുന്ന ആളുകളെ ഉള്ളൂ അതിൽ പകുതിപേരും ഇവിടെ ഇല്ല, പിന്നെ ഉള്ളത് ശ്യാം ആണ് അവൻ ഫുൾ ടൈം ട്രിപ്പ്പും.

 

അതിന്റെ ഒന്നും മിസ്സിംഗ്‌ എനിക്ക് അനുഭവിക്കണ്ട വന്നിട്ടില്ല നാട്ടിൽ വരുമ്പോൾ ബോർ അടിപ്പിക്കുന്ന ഒന്നും തന്നെ ഏട്ടത്തിയും ഏട്ടനും ഉണ്ടാക്കില്ല ഫുൾ ജോളി. കറക്കം എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോ അല്പം ആശ്വാസത്തിനായി ഞാൻ ആ സോഫയിൽ ഒന്ന് കിടന്നു.. ഒന്ന് മയങ്ങിയോ.. കണ്ണുതുറക്കുമ്പോ ആരുടെയോ മടിയിൽ ആണ് മൂടിയിൽ കുടി എന്തോ ഈഴയുന്നും ഉണ്ട്, തുറക്കാൻ സമ്മതമില്ലാതെ നിന്ന കണ്ണുകളെ ബലമായി തുറക്കുമ്പോ ഞാൻ കണ്ട കാഴ്ച എന്നെ തന്നെ നോക്കി ഒരു ചെറുചിരിയോടെ ഇരിക്കുന്ന എന്റെ പാതിയെയാണ്.. ഞാൻ ചുറ്റും നോക്കി അമ്പരന്നു തന്നെ അത് കണ്ടിട്ടാവണം അവൾ

 

” ഏട്ടത്തിയും അമ്മയും അമ്പലത്തിൽ പോയി…”

 

ഈ ഉച്ചക്കോ… അതെത് അമ്പലം… മനസ്സിൽ അത് പറഞ്ഞു ക്ലോക്കിൽ നോക്കുമ്പോൾ സമയം 6 മണി..

Leave a Reply

Your email address will not be published. Required fields are marked *