നാമം ഇല്ലാത്തവൾ 3 [വേടൻ]

Posted by

 

” അത് അജുന്റെ കൈയിൽ… ”

 

” ഒന്നുല്ലാച്ചാ… വെറുതെ പറയുന്നതാ…”

 

എന്ന് തിരിച്ചടിച്ചു ഏട്ടത്തിയെ കൂർപ്പിച്ചു നോക്കുമ്പോൾ അവിടേം ചിരി

 

” നിനക്ക് സമാധാനം ആയോ അജു..ആല്ലേൽ തന്നെ നീ ഇപ്പോ എന്തിനാ അടുക്കളയിൽ വന്നേ.. കണ്ടോ ഗ്ലാസ്സ് ആ താഴെ പോയെ… ഭാഗ്യ ദേവത പടി ഇറങ്ങി പോയി അറിയുവോ…? ”

 

തറയിലെ പൊട്ടിയ ചില്ലിനെയും എന്നെയും മാറി മാറി നോക്കി അമ്മ പുരാണം പറഞ്ഞപ്പോ

 

” ഒത്തിരി ദൂരം പോയില്ലേൽ ഞാൻ വേണേൽ വിളിച്ചോണ്ട് വരാം..”

അതിനമ്മ ഉടനെ ച്ചുലെടുത്തേക്കുന്നു ശെടാ..

ഇനി ഞാൻ കാരണം ഈ വീട്ടിൽ നിന്നും ആരും പോകണ്ട എന്ന് കരുതിയ അങ്ങനെ പറഞ്ഞെ എന്റെ നല്ല മനസ്സ് കാണാൻ ഇവിടെ ആരും ഇല്ല..അല്ലേലും എന്നെ ആർക്കും ഇഷ്ടല്ലലോ..

, അതുകണ്ട മൂന്നും ചിരി തുടങ്ങി.. ആമിയെ ഒന്നിരുതി നോക്കിയതും പെണ്ണ് കൊഞ്ഞനം കുത്തുന്നു.. എന്ത് എന്നോട് കൊഞ്ഞനമോ. നിനക്ക് അത്രക്കും ധൈര്യമോ..

 

” അമ്മാ ഈ പെണ്ണേന്നെ കൊഞ്ഞനം കുത്തുന്നു, നോക്കിയേ… ”

 

അവള് പെട്ടെന്ന് ഒന്നുമറിയാത്ത ഭാവത്തിൽ ആയതും എന്റെ ഉള്ളിൽ നിന്നാരോ പറഞ്ഞു ഇവളെ സൂക്ഷിക്കണം..

എന്നെ ഒന്ന് നോക്കി വല്ലാത്ത ഒരു ഭാവത്തോടെ ഉള്ള ചിരി.. വല്ല വാഴയും വച്ചാൽ മതിയായിരുന്നു എന്നാണോ.. ഏയ്യ് മൂത്ത വാഴ അവിടെ ഉള്ളപ്പോ ഞാൻ ഒക്കെ എന്ത്…

 

 

 

അപ്പോളാണ് ടീവിയിൽ kgf ലെ മെഹബൂബ സോങ് വന്നത് അത് കേട്ടപ്പോ ഞാൻ ആമിയെ നോക്കി, ആ പാട്ട് അങ്ങനങ്ങു മറക്കാൻ പറ്റില്ലാലോ.. അവിടെ അടക്കിപിടിച്ചുള്ള ചിരി കൂടെയായപ്പോ ഞാൻ അങ്ങ് ഇല്ലാണ്ടായി.

 

” എങ്ങനെയുണ്ടാമ്മേ കൊള്ളാവോ ഡാൻസ്. കൊള്ളാവവോഡാ… ”

 

മനുഷ്യനിവിടെ തീട്ടത്തിൽ ചവിട്ടി നിൽകുവാ അപ്പോളാ.. അമ്മ ഒന്നും മിണ്ടില്ല എല്ലാത്തിന്റേം ഒരു പിരി പോയതാണെന്ന് അതിനറിയാമേ.. പട്ടിനൊപ്പം ഒന്ന് വട്ടം കറങ്ങി തിരിഞ്ഞു വീണ്ടും ചോദ്യം എനിക്കും ആമിക്കും നേരെ വന്നതും അവൾ സൂപ്പർ ആണെന്ന് കാട്ടുകേം ചെയ്തത്തോടെ പുള്ളിക്കാരി ഫുൾ ഫോം..

Leave a Reply

Your email address will not be published. Required fields are marked *