ഏട്ടത്തിയുടെ മുന്നിൽ നിന്ന് ബോഡി ഷോ ഇറക്കുന്ന കുട്ടത്തിൽ ഏട്ടനിട്ടൊരു കോട്ടും കൊടുക്കാൻ ഞാൻ മറന്നില്ല. ഇങ്ങേരു ഇതെന്തോന്നാ കാണിക്കണേ എന്നാ മട്ടിൽ ആയിരുന്നു ആമി.
” ടാ കോപ്പേ നീ എന്തിനാ എന്നെ ഇതിലൊട്ട് ഇടുന്നെ..ചാടുന്നുണ്ടേൽ ചാട്… .. ”
പറഞ്ഞു മുഴുവിപിച്ചതും പുള്ളി ഒറ്റ ചാട്ടം.. പിന്നെ ഞാൻ അവളുമാരെ നോക്കി, അതിന് മുന്നെ
” അവന്റെ ഒരു സിസ്പാക്ക്…മോളെ ഇവനെ നീ ശ്രദ്ധിച്ചോ..”
അതിനാമി ഞാൻ നോക്കിക്കോളാമേട്ടത്തി നൊരു ഡയലോഗ് വിട്ട് എന്നെ തിരിച്ചൊരു നോട്ടം..ഏട്ടത്തിയും പിള്ളാരും ചിരി.. അതെനിക് തിരിച്ചടിച്ചതാണെന്ന് മനസിലായപ്പോ ഞാൻ ചാടി കേറി,
” എന്തോന്ന്… നീ ഇതൊന്നും കേൾക്കണ്ടെടി..വെറുതെ പറയാ.. ”
” വെറുതെയൊന്നും അല്ല കഴിഞ്ഞ വെക്കേക്ഷന് വന്നപ്പോ എന്റെ ഒരു ഫ്രണ്ടിനെ സെറ്റ് ആക്കികൊടുക്കാൻ എനിക്ക് മൊബൈൽ ഫോൺ ഓഫർ ചെയ്ത സാറാണ് ഇത്..”
സബാഷ്… ഖത്തം… ടാറ്റ ഗുഡ് ബൈ… സീ യു.. എന്റെ പെട്ടിയിലേക്കുള്ള അണിയായിരുന്നു അത്..ഒന്നാതെ എന്റെ സമയം ശെരിയല്ല അതിന്റെ കൂടെ ഓരോ വള്ളികേട്ടെ.,
അതിനവൾ നോക്കി ദഹിപ്പിക്കുന്ന കണ്ടപ്പോളെ എനിക്ക് മനസിലായി തീർന്ന് ഞാൻ തീർന്നെന്ന് അത് കണ്ടിട്ടെന്നോണം എല്ലാർക്കും മുഖത്ത് ഭയങ്കര സന്തോഷം.. ഒരുത്തന്റ മറ്റെടത്ത് കോലിട്ട് ഇളക്കിട്ട് എല്ലാം നിന്ന് ചിരിക്കുന്നു..
ഞാൻ പിന്നെ ഒട്ടും വൈകിപ്പിച്ചില്ല ഒറ്റ ചാട്ടം യെശോധേ…. ഇല്ലേൽ എന്നെ അവൾ എടുത്തുടുത്താലോ…
വൈകിട്ടായപ്പോളേക്കും പിള്ളാര് രണ്ടും പോയി പിന്നെ ഞങ്ങൾ നാളത്തെ പൊക്കിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ശെടാ നിങ്ങൾ അറിഞ്ഞില്ലായിരുന്നൊ ഞങ്ങൾ പോവാ നാളെ എന്റെ ഫ്ലാറ്റിലേക്ക്,നിങ്ങള് നല്ല ആൾക്കാരാ ഞങ്ങളുടെ കാര്യം മുഴുവൻ അറിയാവുന്നവർ അല്ലെന്ന് വെച്ച ഞങ്ങളു ചോദിക്കാഞ്ഞേ. ആഹ്ഹ് പോട്ടെ.. വിട്ട് കള,
പിറ്റേന്ന് രാവിലെ തന്നെ റെഡിയായി അവളുടെ ഒരു ബാഗ് മാത്രം എടുത്ത് എന്റെ ആവശ്യത്തിന് അവിടെ ഉണ്ടല്ലോ.. അങ്ങനെ എല്ലാരോടും യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങാൻ തയാറെടുത്തപ്പാക്കി..അമ്മക്കും ഏട്ടത്തിക്കും അച്ഛനും ഏട്ടനും ആർക്കും അവളെ വിടണെന്നില്ല പോവയ്യാതെ നിവർത്തിയില്ലലോ , കുറച്ചു നേരത്തെ സ്നേഹപ്രകടനത്തിനോടുവിൽ അവൾ വന്ന്