ഞാൻ അങ്ങോട്ട് നോക്കി അഹ് ഇവൾ ഇതെവിടെ പോവാ.. പുള്ളി അവിടെയല്ലേ ഇരിക്കുന്നെ ഇവൾ അങ്ങോട്ട് എന്തിനാ.. ഓ ചിലപ്പോ ഫുഡ് വല്ലോം വാങ്ങികൊടുക്കാൻ ആകും
” എന്ത് നോക്കാൻ…..
അവൾ അയാൾക് വല്ല ഫുഡ് വാങ്ങാൻ പോകുവായിരിക്കും ”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞിട്ട് അവളെ അഞ്ചുനേ നോക്കി, അവിടെ കളിയാക്കി ഉള്ള ഒരു ചിരി
” അത് അയാൾക്ക് ഉള്ള ഫുഡ് അല്ല അത് ചേച്ചിക്ക് ഉള്ള ഫുഡാണ്.. സംശയം ഉണ്ടേൽ നോക്കിക്കോ… “.
എന്നും പറഞ്ഞു കൈയും കെട്ടി ആമിയെ നോക്കി, എന്നാൽ അവൾ ഞങ്ങളുടെ അരികിലായി എത്തിയിരുന്നു
” ചേച്ചി ഈ പഞ്ഞിമിട്ടായി എല്ലാം ആർക്ക് വേണ്ടിയാ വാങ്ങിയേ… “,
” നമ്മക്… ”
” എന്തോ. ”
അഞ്ചു ഒന്ന് നിർത്തിട്ട് അവളെ രൂക്ഷമായി ഒന്ന് നോക്കി
” എനിക്ക്.. ”
എന്നെ ഒന്ന് പാളിനോക്കി അവൾ എന്റെ കൈയിൽ പിടിച്ചു
” അതേട്ടാ. എന്താന്നറിയുവോ എനിക്ക് ഭയകര ഇഷ്ട ഇത് അതോണ്ടാ. ”
കൊച്ചുകുട്ടികൾ ചിണുങ്ങുന്ന പോലെ ചിണുങ്ങുന്ന അവളെ കണ്ടപ്പോ എനിക്ക് പിന്നേം എന്റെ പെണ്ണിനോട് സ്നേഹം കൂടി
” മോള് കഴിച്ചോടാ… ദേ ഈ പെണ്ണിനും കൊട് ഇല്ലേൽ കൊതികുത്തും.. ”
അങ്ങനെ പറഞ്ഞപ്പോ വലിയ താല്പര്യം ഇല്ലാത്ത പോലെ രണ്ടുകവർ അവൾക്കു നേരെ നീട്ടി,, പിന്നെ എന്നെ അവരുടെ നാട് കാണിക്കുന്ന തിരക്കിൽ ആയിരുന്നു ചേച്ചിയും അനിയത്തിയും, അവർ പഠിച്ച സ്കൂളും, കളിച്ചു നടന്ന സ്ഥലവും എല്ലാം..
” ഏട്ടാ… ഏട്ടന് പ്രേമം ഒന്നുമില്ലായിരുന്നോ.. ”
ഇടുങ്ങിയ മണ്ണിട്ട പച്ചപ്പ് നിറഞ്ഞ ആ വഴിയിലൂടെ നടക്കുന്നതിനിടക് അഞ്ചു എന്നോട് ചോദിച്ച ആ ചോദ്യം എന്നെ 5 വർഷം പിന്നിലേക്ക് കൊണ്ട് പോയി..
” ആതിര… ”
എന്റെ വായിൽ നിന്ന് ആ പേര് എങ്ങനെ വന്നെന്ന് എനിക്ക് ഇന്നും അറിയില്ല സുഹൃത്തുക്കളെ..