നാമം ഇല്ലാത്തവൾ 7 [വേടൻ]

Posted by

 

 

 

 

“” ഓ രണ്ടും ഒന്നനങ്ങി നടക്കണുണ്ടോ നടയടക്കും ഇങ്ങനെ നടന്നാൽ.. “”

 

 

 

ഞങ്ങളെ നോക്കി കുറച്ച് കടുപ്പത്തിൽ പറഞ്ഞത് കോണ്ട് ഞങ്ങൾ രണ്ടാളും വേഗന്ന് നടന്നു..

അമ്പലത്തിൽ കയറാനായി ഷർട്ട്‌ അഴിച്ചു ഞാൻ ആമിയുടെ കൈയിലേക്ക് കൊടുത്തു. ഷേവ് ചെയ്തു നിർത്തിയ വിരിഞ്ഞ നെഞ്ചിടം കാങ്കേ ആമി ന്നെയും അടുത്തുള്ളവരെയും നോക്കുന്നത് ഞാൻ കണ്ടു എന്റെ മുതുകിൽ പച്ച കുത്തിയ ടാറ്റൂ വിൽ ആമിയുടെ കണ്ണെത്തി നില്കുന്നത് ഞാൻ കണ്ടു.. അത് അവൾ ഇന്നും പറയും ഒരുപാട് ഇഷ്ടമാണ് ആ ടാറ്റൂ ന്ന്.

അങ്ങനെ പല കണ്ണുകൾ എന്നിലേക്ക് വീഴുന്നതറിയുണ്ടേലും ഞാൻ അതെല്ലാം ഒരു ചെറു ചിരിയോടെ നിരസ്കരിച്ചു. ആമിയിലും വീഴുന്ന കണ്ണുകൾ കണ്ടപ്പോ എനിക്കും കുറച്ചു അസൂയ തോന്നാത്തിരുന്നില്ല.. ന്നാൽ അവളുടെ നെറ്റിയെ ചുവപ്പിച്ചുള്ളസിന്ദൂരം എന്റെ ആയുസ്സായി ഞാൻ അവൾക്ക് ചാർത്തിയ താലിയുടെ ശോഭയിൽ അവൾ എന്റെ മാത്രം ആണെന്ന് തോന്നത്തക്ക വണ്ണം തിളങ്ങി നില്കുന്നു.

 

 

 

അമ്പലത്തിൽ നിന്നും തൊഴുതു ഞാൻ വേഗന്ന് ഇറങ്ങി അങ്ങനെ ചെല്ലാത്തില്ലാത്ത സ്ഥലം ആയത് കോണ്ട് ഒരു വൈക്ലബ്യം. അങ്ങനെ ഫോണും നോക്കി ആൽത്തറയിൽ നിൽകുമ്പോൾ ആണ് എന്തോ ഒന്ന് തോളിൽ തോണ്ടുന്നത് അറിഞ്ഞത്.

 

 

 

“” അഹ്.. ”

 

 

ഞാൻ ആൽത്തറയിൽ നിന്നും താഴേക്ക് ഇറങ്ങി.

 

 

“” തൊഴുതിട്ട് ഇരിക്കുവാണോ അതോ… “”

 

 

 

മുന്നിൽ പച്ച പാട്ടുപാവാടയിൽ സ്വർണ ബോർഡർ ഡിസൈങ് ഇട്ട് നില്കുന്നവളെ ഞാൻ നോക്കി മുടി വിടർത്തി ഇട്ടിട്ടുണ്ട് കണ്ണുകൾ നന്നായി തന്നെ എഴുതിട്ടും ഉണ്ട് കുഞ്ഞി പൊട്ട് അതിന് മുകളിൽ കളഭം അത്രേ ഉള്ളൂ ഒഴുകം, ആരാന്നാണോ അന്ന് ഏട്ടത്തിയുടെ കോളേജിൽ വച്ചും മാളിലും കണ്ട അ പൂച്ചക്കണ്ണി

 

 

 

 

“” ഇല്ലെടോ ഞാൻ തൊഴുത്തിറങ്ങിയതാ..

ഇന്നൊറ്റക്കെ ഉള്ളോ വാനരപ്പട ന്തിയെ..? “”

Leave a Reply

Your email address will not be published. Required fields are marked *