നായികയുടെ തടവറ 3 [Nafu]

Posted by

ദീപ്തി കോൺസ്റ്റബിൾസിനോട് പറഞ്ഞു …..

” പ്രതി ഇതു വഴിയാണ് വന്നിരിക്കുന്നത് …… അതും ഗൈറ്റ് ചാടി കടന്നാണ് വന്നിരിക്കുന്നത് …..”

എന്നിട്ട് നെഗറ്റിൻ്റെ മുകൾ ഭാഗത്ത് കാണുന്ന ചളികൾ ചൂണ്ടി കാണിച്ച്

” ഇന ചളികൾ പ്രതി ചാടി കടക്കുമ്പോൾ ൈഗറ്റിൽ പറ്റിയതാണ്……
അപ്പോൾ ഒന്ന് ഉറപ്പാണ് പ്രതിക്ക് ഈ വീടുമായി നല്ല പരിജയമുണ്ട് ….. അത് കൊണ്ടാണ് പിറകിലൂടെ ഉള്ള വഴി തിരഞ്ഞെടുത്തത്. ”

ദീപ്തി വീണ്ടും വീടിനു ചുറ്റും പരതി കൊണ്ടിരുന്നു.
……………………………………………..
……………………………………………..
……………………………………………..

രാത്രി ജയിലിൽ ഭക്ഷണം വാങ്ങിക്കാൻ മീരയും ലിസിയും വരി നിൽക്കുമ്പോൾ ലിസി നിർത്താതെ സംസാരിക്കുന്നുണ്ട്.
മറ്റു പ്രതികളെല്ലാം മീരയെ ശ്രദ്ധിക്കുന്നുണ്ട് ,
ഒരു സിനിമാ സ്റ്റാർ ആയി പോയില്ലേ
അവർ തമ്മിൽ വളെരെ സംസാരത്തിലൂടെ അടുത്തിരിക്കുന്നു . ചുരുക്കി പറയുകയാണെങ്കിൽ ജയിലുമായി ബന്ധപെട്ട എല്ലാ കാര്യങ്ങളു അവൾ മീരക്ക് പറഞ്ഞ് കൊ ക്യത്തിരിക്കുന്നു…

ഒരു നാല് പേര് സംഘം കൂടി നിന്നു മീരയെ തുറിച്ചു നോക്കുന്നത് അവൾ കണ്ടു …

മീര’ : ” ചേച്ചി …. ആ നാല് പേരെ കണ്ടില്ലെ ….. ഒരു മാതിരി നോട്ടം”

ആലിസ് :” ഓ … അതാണ് ശിവാനിയും ടീമും …… ഞാൻ നേരത്തെ പറഞ്ഞില്ലായിരുന്നോ ”

മീര : “ആ…… സ്വർണ്ണ കടത്ത് ….. കസ്റ്റംസ് ഒഫീസറെ കൊന്ന് മുങ്ങിയ പ്രതി”

ആലീസ് : അത് തെന്നെ ….. കൂടെ ഉള്ളത് സരിത , മീന ,ചെമ്പകം …..
അവർ നാലും ഫ്രോഡുകളാ……
ഇ ജയിലിലുള്ള ആർക്കും അവരെ കണ്ടൂട ……. ”

മീരയും ആലിസും ഭക്ഷണം വാങ്ങിച്ചു കഴിക്കുമ്പോഴും അവർ മീരയെ ശ്രദ്ധിക്കുന്നത് മീര കണ്ടു.
ഭക്ഷണം കഴിച്ച് കൈ കഴുകി തിരിഞ്ഞപ്പോൾ അവർ മീരയുടെ മുന്നിൽ .

ശിവാനി: ” വന്നിട്ട് നമ്മൾ പരിജയപെട്ടില്ലലോ ”

മീര ഒന്നും മിണ്ടീല്ല

” അവൾക്ക് നാണമായിരിക്കും “

Leave a Reply

Your email address will not be published. Required fields are marked *