ടപ്പേ എന്റെ ചെകിടത്തു നെസിയുടെ വലതുകൈ പതിഞ്ഞത് ഞാൻ വേതനയോടെ അറിഞ്ഞു
നെസി പെട്ടന്നാണ് പരിസരബോധ വീണ്ടെടുത്തപോലെ തെറ്റുമനസിലാക്കി എന്നെ നോക്കിയത്
ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ ഈറനായി സഫ്ഫർ ഇതുകണ്ട് സന്തോഷത്തോടെ നിൽക്കുന്നു മുഖത്തു ഒരു ചിരി ഉണ്ട്
അതു മക്കൾ ഉറങാണ് എന്നുപറയാൻ വേണ്ടിയായിരുന്നു ഞാൻ അതുപറഞ്ഞതു ഇടറിയ ശബ്ദതോട് കൂടിയായിരുന്നു ഞാൻ പെട്ടെന്ന് പുറത്തേക്കു പോയി അവിടെ ഉള്ള ഊഞ്ഞാലിൽ ഇരുന്നു മനസ്സ് തളർന്നിരിക്കുന്നു കണ്ണിൽ നിന്നും കണ്ണീർ പൊഴിഞ്ഞുകൊണ്ടേ ഇരുന്നു അതു ഒരു അനുസരണയും ഇല്ലാതെ പോയിക്കൊണ്ടിരുന്നു
സഫ്ഫർ കാറിൽ കയറി പോകുന്നത് ഞാൻ കണ്ടു പക്ഷെ എനിക്ക് അവിടെ നിന്നും എനിക്ക് പോകാൻ പറ്റിയില്ല കാലുകൾ ഒക്കെ തളർന്നിരിക്കുന്നു
എണീറ്റാൽ ഞാൻ വീണുപോകും എന്നെനിക്കു തോന്നിപോയി
കുറച്ച് കഴിഞ്ഞപ്പോൾ നെസി എന്റെ അടുത്ത് വന്നിരുന്നു അവൾ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നു ആ മുഖത്തുനിന്നും വ്യക്തം
നെസി വന്നു എന്റെ കയ്യിൽ തലവച്ചു കിടന്നു
എന്റെ കൈ നനഞു തുടങ്ങിയപ്പോഴാണ് നെസി കരയുകയാണ് എന്നെനിക്ക് മനസ്സിലായത് ഞാൻ അവളെ നോക്കി എന്നിട്ട് പറഞ്ഞു
നെസി I am sorry ഞാൻ കുട്ടികൾ എനിക്കണ്ട എന്ന് കരുതി തന്നെ തടഞ്ഞതാണ് അതിനു താൻ ഇങ്ങനെ കരയല്ലേ
അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി പിന്നെ എന്റെ നെഞ്ചത്തേക്ക് വീണു പൊട്ടികരഞ്ഞു
ഞാൻ ചീത്തയാ ഇക്ക ചീത്തയാ ഇക്കയെപ്പോലൊരാളെ ഞാൻ ചതിച്ചതാ ഇക്ക എന്നോട് ക്ഷമിക്ക് ഇക്ക പടച്ചോൻ ഒരിക്കലും പൊറുക്കാത്ത തെറ്റുകാരിയാണ് ഞാൻ എന്ന് പറഞ്ഞു നെസി എന്റെകയ്യിലേക്കു ബോധമറ്റുവീണു
ഞാൻ പെട്ടെന്ന് എണീറ്റു അവളെ ആ ഊഞ്ഞാലിൽ കിടത്തി എന്നിട്ട് അവളെ തട്ടിവിളിച്ചു അവൾ ഉണരുന്നുണ്ട് പക്ഷെ വളരെ ക്ഷീണം ഉള്ളപ്പോലെ തോന്നിയെനിക്ക് അവൾ വളരെ പതുക്കെ ഇക്ക എന്നോട് ക്ഷമിക്കണം ഞാൻ തെറ്റുകാരിയാണെന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു പടച്ചോനെ ഇവൾക്ക് എന്തുപറ്റി ഇവളെന്താ ഇങ്ങനെ ഒക്കെ