നവവത്സര പാഠങ്ങള്‍ [Smitha]

Posted by

നവവത്സര പാഠങ്ങള്‍

Navavalsara Padangal Author Smitha

കൂട്ടുകാരുടെയിടയില്‍ ടൈംടേബിള്‍ ടോമി എന്നറിയപ്പെടുന്ന ടോമിന്‍ ഫ്രാന്‍സീസിന്‍റെ ടൈംടേബിള്‍ തെറ്റിയത് ഇന്ന്‍ രണ്ടായിരത്തി പതിനെട്ട് ഡിസംബര്‍ മുപ്പത്തി ഒന്നിന്. ഇന്നാണ് അപ്രതീക്ഷിതമായി അവനല്‍പ്പം മഞ്ഞുകൊള്ളേണ്ടി വന്നത്. അത് അവന്‍റെ ന്‍റെ ഉറക്കത്തിന്‍റെ ടൈംടേബിള്‍ തെറ്റിച്ചു. അന്ന് അങ്ങനെ ടൈംടേബിള്‍ തെറ്റിയില്ലായിരുന്നെങ്കില്‍ പുതിയ അറിവുകള്‍ അവനെത്തേടിയെത്തുമായിരുന്നില്ല.
ആദ്യം എന്തുകൊണ്ടാണ് അവനെ എല്ലാവരും ടൈംടേബിള്‍ ടോമി എന്ന് വിളിക്കുന്നതെന്ന് പറയാം. ഏതു കാര്യവും സമയത്തിന്‍റെ കൃത്യമായി ചെയ്യുന്ന കാര്യത്തില്‍ അവന്‍ ഒരു വിട്ടുവീഴ്ച്ചയും വരുത്തുമായിരുന്നില്ല. പഠനം, ഭക്ഷണം, ദിനകൃത്യങ്ങള്‍, വിനോദം, ഉറക്കം എല്ലാം തന്നെ അവന്‍ ചെയ്തിരുന്നത് കടുകിട തെറ്റാതെയായിരുന്നു. അക്കാരണത്താല്‍ ടോമിന്‍ ഫ്രാന്‍സിസ് എന്ന അവന്‍ കൂട്ടുകാര്‍ക്കിടയില്‍ ടൈംടേബിള്‍ ടോമിയായി.
ഇനി എന്താണാ പുതിയ അറിവ് എന്ന് പറയാം. അത് ഒറ്റ വാക്യത്തില്‍ പറയുന്നില്ല. ഈ ലേഖനം അല്ലെങ്കില്‍ കഥ [യഥാര്‍ത്ഥ സംഭവങ്ങളെ ആരും കഥ എന്ന് പറയില്ലല്ലോ]. മഴനഞ്ഞ ആ ദിവസം എന്ന് കൃത്യം പത്തുമണിക്ക് ഉറങ്ങുന്ന അവന്‍ പതിനൊന്നിനാണ് ഉറങ്ങിയത്. അതുകൊണ്ടു തന്നെ പതിവ് തെറ്റിച്ച് അവന് ഉണരേണ്ടി വന്നു. അപ്പോള്‍ പപ്പയുടേയും മമ്മിയുടെയും മുറിയില്‍ സംസാരവും വെളിച്ചവും കണ്ടു അവന്‍ എഴുന്നേറ്റു.
അവന്‍റെ കുടുംബത്തെപ്പറ്റിപ്പറഞ്ഞില്ല. പപ്പാ മിക്കവാറും സമയങ്ങളില്‍ ഇന്ത്യക്കകത്തും പുറത്തും ഒരുപാട് യാത്രചെയ്യുന്ന ഒരു ബിസിനെസ്സ് എക്സിക്യൂട്ടീവ് ആണ്. ഫ്രാന്‍സിസ് തരകന്‍. മമ്മി, കുടുംബഭരണവും പള്ളിയും പ്രാര്‍ഥനയുമായി നടക്കുന്ന പരമസാത്വികയായ ഒരു സ്ത്രീയും. സിസിലി ഫ്രാന്‍സിസ്. അവനൊരു ചേച്ചിയുണ്ട്. ജെയിന്‍ ഫ്രാന്‍സിസ്. അവള്‍ എം ബി എ വിദ്യാര്‍ഥിനിയാണ്. ബ്യൂട്ടി ക്വീന്‍. അവന്‍റെ കുടുംബം തീര്‍ന്നു എന്ന് കരുതരുത്. എന്‍റെ വീട്ടില്‍ത്തന്നെയാണ് മമ്മിയുടെ അപ്പയും അമ്മയും താമസിക്കുന്നത്.
ഇനി ടോമിന്‍റെ ടൈം ടേബിള്‍ തെറ്റിയ കാര്യവും അവന്‍ ഒരുമണിക്ക് ഉറക്കമുണര്‍ന്നതും മമ്മിയുടെയും പപ്പയുടേയും മുറിയില്‍ വെളിച്ചം കണ്ടത്‌ സംസാരം കേട്ടതുമായ സംഭവത്തിലേക്ക് മടങ്ങിവരാം. മമ്മിക്കോ പപ്പായ്ക്കോ എന്തെങ്കിലും അസുഖമായിരിക്കും എന്ന് കരുതിയാണ് അവന്‍ അവരുടെ സംസാരം ശ്രദ്ധിക്കാമെന്ന് കരുതിയത്.

Leave a Reply

Your email address will not be published. Required fields are marked *