നീ വരവായ് 3 [ചങ്ക്]

Posted by

നിസ്സംഗത ഭാവം നിറഞ്ഞ മുഖത്തോട് കൂടേ പുറത്തേക് തന്നെ നോക്കി നിൽക്കുകയാണ് ചേച്ചി.. അതിന്റെ ഷോക്കിൽ നിന്നും മോചിത ആയിട്ടില്ലന്നു തോന്നുന്നു..

 

ഇനിയും സ്കൂളിന് മുമ്പിൽ നിൽക്കുന്നത് പന്തിയെല്ലാന്ന് കണ്ടു ഞാൻ വണ്ടി എടുത്തു..

 

❤❤❤

 

എങ്ങോട്ട് പോകും.. മനസ്സിൽ വീണ്ടും കുഴക്കുന്ന ചോദ്യം നിറഞ്ഞു..

 

ഹ്മ്മ്.. അങ്ങോട്ട്‌ തന്നെ.. ഞാൻ വേഗത്തിൽ ഓട്ടോ തിരിച്ചു.. ഞങ്ങളുടെ ടൗണിൽ നിന്നും വലത്തോട്ട് പോകുന്ന റോഡ് ഒരു കുന്നിൻ മുകളിലേക്ക് ആണ്..

 

ഞങ്ങൾ ഇടക്കൊക്കെ അവിടെ ഇരിക്കാറുണ്ട്.. അധികവും സന്ധ്യ മയങ്ങിയതിന് ശേഷം.. മാനത്തെ നക്ഷത്രങ്ങളെ അടുത്ത് നിന്ന് കാണുന്ന പ്രതീതി യാണ് അവിടെ കിടക്കുമ്പോൾ.. ഇടക്കിടെ കൊള്ളി മീനുകൾ വാണം വിട്ടത് പോലെ.. തെക്ക് നിന്നും വടക്കോട്ടും അങ്ങനെ ഓരോ ഭാഗത്തേക്കും പോകുന്നത് കാണാം..

 

ഈ സമയം അവിടെ ആരും ഉണ്ടാവാറില്ല…

 

നാട്ടിൽ തന്നെ ആയത് കൊണ്ട് സദാചാര തെണ്ടികളെ പേടിക്കുകയും വേണ്ട…

 

ഞാൻ ഓട്ടോ കുന്നിൻ മുകളിലേക്കു കേറ്റുവാൻ തുടങ്ങിയിട്ടും ചേച്ചി ഒന്നും മിണ്ടാതെ ഇരിക്കുകയാണ്…

 

Leave a Reply

Your email address will not be published. Required fields are marked *