നീലക്കൊടുവേലി [Fire blade]

Posted by

പിന്നെ ആ എണ്ണ ഒലിച്ചു പോവുന്നതിനു മുൻപായി അവർ കൈ വെച്ച് തിരുമ്മി തുടങ്ങി….. ഒരു സ്ത്രീയുടെ കൈക്ക് വേണ്ട മൃദുലതയായിരുന്നില്ല അവർക്ക്, ഇത്തിരി പരുക്കനായ ഉള്ളം കയ്യും ശക്തിയുള്ള കൈകളും അത് അവരുടെ ഉഴിച്ചിലിൽ സിദ്ധു അനുഭവിച്ചറിഞ്ഞു…

വർഷങ്ങൾ ചെയ്തു തഴമ്പിച്ച പ്രാവീണ്യം അവർ ശെരിക്കും കാണിച്ചു… അവന്റെ ചന്തിക്ക് മുകളിൽ കയറി ഇരുന്നായിരുന്നു ഭൂരിഭാഗം സമയവും അവർ ഉഴിഞ്ഞത്….. അവരുടെ ചന്തി തന്റെ ചന്തിയോട് ചേരുന്ന സമയത്തു ഒരു സുഖമൊക്കെ തോന്നുന്നുണ്ടെങ്കിലും അവരുടെ വൃത്തിക്കുറവ് അവനിൽ കുറച്ചു അലോസരം ഉണ്ടാക്കി.. മാത്രമല്ല ഓരോ ഉഴിച്ചിലിലും അവൻ സ്വർഗം കാണുകയായിരുന്നു.. ചതഞ്ഞ ഭാഗങ്ങൾ മസിലിലും ഞെരമ്പിലും കശേരുക്കളിലെല്ലാം അവരുടെ കൈകൾ ഓടിനടന്നു….പലപ്പോളും തിരുമ്മി തിരുമ്മി ആ ഭാഗങ്ങൾ ചൂടായി…ചതഞ്ഞ ഭാഗങ്ങളിലെ നേരെല്ലാം ഉഴിഞ്ഞ് ഇറക്കി, രക്തയോട്ടം വർധിപ്പിക്കാനുള്ള മസ്സാജും അവർ ഇടക്ക് ചെയ്യുന്നുണ്ടായിരുന്നു..

അത്യാവശ്യം അധ്വാനമുള്ള ഏർപ്പാടായതുകൊണ്ട് തന്നെ അവരുടെ വിയർപ്പ് അവന്റെ ദേഹത്തേക്ക് ഇടക്ക് പതിക്കാൻ തുടങ്ങിയതും ആദ്യം അറപ്പ് തോന്നിയെങ്കിലും വേദന മാറാനാണല്ലോ എന്ന ചിന്ത നിശബ്ദനാക്കി…അതുപോലെ വിയർപ്പ് കൂടിയതോടെ ആദ്യത്തെക്കാൾ വിയർപ്പ് വാസനയും അവിടെ പരന്നു…

വേദനകൊണ്ടും ശരീരം ചൂടായതുകൊണ്ടും അവനും വിയർത്തൊലിച്ചു… മതി മതി എന്ന് പലതവണ കരഞ്ഞു പറഞ്ഞെങ്കിലും അവരുടെ ശരീരഭാരവും താങ്ങി വേദന അനുഭവിച്ചു കിടക്കാനെ അവന് കഴിഞ്ഞുള്ളു… വേദന കുറയാൻ വേണ്ടി വേറെന്തെങ്കിലും ചിന്തിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല..

ലക്ഷ്മിയമ്മ അവർ ചെയ്യുന്നത് നോക്കി അത്ഭുത്തോടെയും, അവന്റെ വേദനയിൽ കുറച്ചു നിസ്സഹായത കാണിച്ചും താടിക്ക് കയ്യും കൊടുത്ത് അരികിൽ തന്നെ ഇരുന്നു..

നേരം സന്ധ്യയായി, ചുവപ്പ് പാളികൾ വീണു ആകാശം പതിവുപോലെ സുന്ദരിയായി.. തീറ്റ തേടിപ്പോയ കിളികൂട്ടങ്ങൾ പലവിധ ശബ്ദങ്ങളാൽ തൊടിക്ക് മുകളിലൂടെ പോവുന്നതും നോക്കി കിടന്നപ്പോ സിദ്ധുവിന് വേദനക്ക് ഇത്തിരി ശമനം തോന്നി…

ഇടക്ക് ശങ്കരൻ വന്നു കുറച്ചു സമയം ഈ കലാപരിപാടികൾ കണ്ടു നിന്നു.. സിദ്ധുവിന്റെ വേദനിക്കുന്ന മുഖം അയാളിലും നൊമ്പരമുണർത്തി…. കുളപ്പടവിൽ വീണ കാര്യം അങ്ങേർക്ക് അറിയാത്തത് കൊണ്ട് ലക്ഷ്മിയമ്മ അതും അയാൾക്ക് വിവരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *