രണ്ടു പോംവഴിയാണ് അയാൾക്ക് മുൻപിൽ അന്ന് തെളിഞ്ഞത്… ഒന്ന് രണ്ടു ഗ്രാമങ്ങൾക്ക് അപ്പുറത്തുള്ള മകം നാളിൽ പിറന്ന കന്യക മകന്റെ ഭാര്യയാകണം…
രണ്ടാമത് കൊച്ചുമകന് ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക നിലയുള്ള ഒരാളെ കണ്ടുപിടിക്കുക എന്നതാണ്, അത് ഒടുവിൽ കണ്ടെത്തിയത് അരയൻ മല എന്ന കൊടുംകാട്ടിൽ ജീവിക്കുന്ന വളരെ റിസേർവ്ഡ് ആയിട്ടുള്ള ഗോത്രവിഭാഗത്തിൽ പിറന്ന ആറു വിരലുകളോട് കൂടിയ ഒരുവനിലാണ്….അതും 35 വയസായിട്ടും ബ്രഹ്മചാരിയായി ജീവിക്കുന്ന ഒരുവൻ… ഈ സിദ്ധി പകർന്നു കൊടുക്കുമ്പോൾ ഒട്ടേറെ പരീക്ഷണഘട്ടങ്ങളിലൂടെ കടന്നു പോകാനുണ്ടെന്നു മുൻപ് പറഞ്ഞതാണല്ലോ.. അതിൽ ബ്രഹ്മചാരിയായ ഒരാൾക്ക് കുറച്ചു കൂടി വേഗത്തിൽ ഇത് സിദ്ധിക്കാൻ കഴിയുമായിരുന്നു… ഗ്രഹനിലയാലും മറ്റു കഴിവുകളും കാര്യപ്രാപ്തികളും വെച്ച് തന്റെ കഴിവ് കൈമാറാനും അതിനെ നല്ല രീതിയിൽ ഉപയോഗിക്കാനും എന്നാണോ തന്റെ പേരക്കിടവ് ഇതിനായി ചെല്ലുന്നത് അന്ന് കണ്ണും ചിമ്മി ഇത് പകർന്നു കൊടുക്കുന്നതിനു പകരം അവനിൽ അങ്ങനെയൊരു സിദ്ധിക്കുള്ള വലുപ്പം ആത്മാവിന് കൂടി നേടിക്കൊടുക്കാൻ തക്ക വണ്ണം കഴിവുള്ളവൻ ആവണമായിരുന്നു, …കൈമളുടെ കഴിവ് കൊണ്ട് ആറു വിരലുകളോട് കൂടിയ അറുമുഖനെ കണ്ടുപ്പിടിക്കാൻ കുറച്ചു പണിപ്പെട്ടെങ്കിലും ശേഷം അവൻ യോഗ്യനാണെന്ന തിരിച്ചറിവിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഇതിനായി നിയോഗിച്ചു..
23 മാസങ്ങൾ കഴിഞ്ഞു നീണ്ട പഠനത്തിന് ശേഷം തനിക്ക് ഉണ്ടായിരുന്ന സിദ്ധി കൈമൾ ആറുമുഖനിലേക്ക് പകർന്നു നൽകി… അതിന്റെ തേജസ് ശരീരത്തിൽ സ്വീകരിച്ച അറുമുഖൻ തനിക്ക് വന്ന മാറ്റത്തിൽ അത്ഭുതപ്പെട്ടു… ഈ സിദ്ധിയുടെ പ്രയാണത്തിൽ ഒരു നിമിത്തമായി തനിക്കും ഭാഗ്യം ലഭിച്ചതിൽ അയാൾ സന്തോഷവാനായി, ശേഷം ഇതിനു കാരണഭൂതനായ ഗുരുവിനെ സന്തോഷത്തോടെ തിരികെ യാത്രയാക്കി…
തന്റെ പ്രധാനപ്പെട്ട ഒരു കർത്തവ്യം പൂർത്തീകരിച്ചെന്ന തൃപ്തിയിൽ ആയിരുന്നു കൈമളും, ജീവിതത്തിന്റെ അവസാനഘട്ടത്തിലേക്ക് ഏറെക്കുറെ താൻ പ്രവേശിക്കുന്നത് അയാൾ മനസിലാക്കി…എല്ലാ കാര്യങ്ങൾക്കും പരിഹാരം വേണമെന്നുള്ളതിനാൽ മകന്റെ പെണ്ണായി വരാൻ അർഹതയുള്ളവളെയും കണ്ടെത്തി വിവാഹം ഉറപ്പിച്ചു….
ഒരു ദിവസം കൈമൾ മകനായ ശിവരാമന്റെ കയ്യിൽ ഒരു താക്കോൽ കൊടുത്തശേഷം അത് സിദ്ധു ജനിച്ച് 18 വർഷം കഴിയുമ്പോൾ അവനിലേക്ക് എത്തുന്ന രീതിയിൽ സൂക്ഷിക്കുവാനും അതും മകൻ ജനിച്ചു 2 വയസാകുന്നതിനു മുൻപ് തന്നെ ഏർപ്പാടാക്കണമെന്നും ആവശ്യപ്പെടുമ്പോൾ ശിവരാമൻ അത്ഭുതപ്പെട്ടിരുന്നു… കാരണം അന്ന് അയാളുടെ പ്രായം 25 വയസു മാത്രമായിരുന്നു… പക്ഷെ സ്വന്തം പിതാവ് വെറുമൊരു സാധാരണക്കാരനല്ല എന്ന് തിരിച്ചറിയാവുന്നതിനാൽ ആ വാക്ക് പാലിക്കാൻ അയാൾ തയ്യാറായി…