നീലക്കൊടുവേലി 6 [Fire blade]

Posted by

അവളുടെ ഉള്ളിൽ മറ്റൊരാളോട് താൻ ചെയ്യുന്ന തെറ്റ് കുത്തി നോവിക്കാൻ തുടങ്ങിയിരുന്നു..

” ഒന്നും പേടിക്കണ്ടന്നെ… വാ.. ”

സിദ്ധുവിന് നിർത്തണ്ടായിരുന്നു എന്ന് തോന്നിപ്പോയി..

എണീറ്റപ്പോൾ അവളുടെ മാറിൽ നിന്നും താഴെ വീണ പുസ്തകം എടുത്തു സിദ്ധു തുറന്നു നോക്കി..

ധന്യ തട്ടിപ്പറിക്കാനായി ഒരു ശ്രമം നടത്തിയെങ്കിലും ആ ഊഞ്ഞാലിന്റെ ഇളക്കവും അവന്റെ ശക്തിയും കൊണ്ട് അത് വിഫലമാക്കി.. ആ ബുക്കിൽ അവൾ കുത്തിക്കുറിച്ച് കൊണ്ടിരുന്നത് കവിതകളായിരുന്നു.. എട്ടോ പത്തോ വരികൾ ഉള്ള കുഞ്ഞു കവിതകൾ..മിക്കതും പ്രണയം കലർന്ന വരികൾ

വീണ്ടും തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ അവളുടെ കൈ സിദ്ധു തന്റെ ഒരു കൈ കൊണ്ട് കൂട്ടിപ്പിടിച് മറുകൈ കൊണ്ട് ഒന്ന് രണ്ട് കവിതകൾ ഉറക്കെ വായിച്ചു..

ചമ്മിയ ധന്യ തല താഴ്ത്തി മടങ്ങിയിരുന്നു.. അവൻ അവളെ കൂടുതൽ മെനക്കെടുത്താതെ ചിരിച്ചുകൊണ്ട് ബുക്ക്‌ തിരികെ കൊടുത്തു.. ചമ്മി നാറിയ മുഖമോടെ അവൾ ഊഞ്ഞാലിൽ നിന്നും ഒരുവിധത്തിൽ എണീറ്റു..

” ശിക്ഷ കഴിഞ്ഞില്ല…. ”

എണീറ്റു ഡ്രെസ്സും മുടിയും എല്ലാം ശെരിയാക്കികൊണ്ടിരിക്കുന്ന ധന്യയോടായി സിദ്ധു പറഞ്ഞു…

” മതി… എനിക്ക് പേടിയാ… ”

അവൾ തന്റെ നേർക്ക് നീണ്ടുവരുന്ന അവന്റെ കയ്യിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു..

” വേഗം പോവാം… വായോ ”

അവൻ അവളെ അങ്ങനെ പെട്ടെന്ന് വിടാൻ ഒരുക്കമായില്ല… അവളുടെ വലതുകയ്യിൽ പിടിച്ചു അവൻ വലിച്ചു..

ധന്യ കേഴുന്ന രീതിയിൽ അവനെ നോക്കി…

” ആരെങ്കിലും കണ്ടാൽ ന്നെ കൊല്ലും… ഈ പണി ഉള്ളോണ്ടാ ഞങ്ങൾ കഞ്ഞി കുടിച്ചു പോണത്.. ”

അവൾ തൊഴുതുകൊണ്ട് അവനോടായി പറഞ്ഞു..മറ്റൊരു പ്രണയം ഉണ്ടെന്നു പറയണമെന്ന് തോന്നലുണ്ടായെങ്കിലും അവനെ പിണക്കാൻ അവൾക്ക് ഭയമായിരുന്നു..

” ആരും കാണാണ്ടിരുന്നാൽ പ്രശ്നമില്ലല്ലേ..?? ”

സിദ്ധു പ്രതീക്ഷയോടെ അവളെ നോക്കി ചോദിച്ചു… ധന്യ താൻ പറഞ്ഞതിലെ വ്യാകരണപിശകിനെ ശപിച്ചു..

ഒരു ഉമ്മ അവൾക് കുഴപ്പമില്ലായിരുന്നു.. പക്ഷെ ഇനി ഇത് തുടർന്നാൽ എവിടെ ചെന്നെത്തുമെന്ന് അവൾക്ക് ഊഹമുണ്ടായിരുന്നു..

വലിയ വീട്ടിലെ പയ്യന്മാർ ഇങ്ങനൊക്കെ തന്നെ ആയിരിക്കുമെന്നും പെട്ടുപോകുന്നത് പാവപ്പെട്ട പെൺപിള്ളേർ ആവുമെന്നും അവളുടെ അമ്മമ്മ പണ്ട് കഥകൾ പറഞ്ഞുകൊടുത്തിരുന്നു..

പെൺകുട്ടികൾ മാനം ജീവനെപ്പോലെ കാക്കണമെന്നത് ഗുണപാഠമായി പറഞ്ഞുകൊടുത്തിരുന്നത് അവളുടെ മനസ്സിൽ തെളിഞ്ഞു… അതുകൊണ്ട് തന്നെയാണ് അപ്പുണ്ണി എന്ന അയൽക്കാരൻ പയ്യൻ പിറകെ നടന്നു പുന്നാരിച്ചിട്ടും മനസ് കൊണ്ടുള്ള പ്രണയമല്ലാതെ ശരീരം കൊടുത്തു പ്രണയിക്കാഞ്ഞതും..

Leave a Reply

Your email address will not be published. Required fields are marked *