എന്റെ മുഖത്തുനോക്കാൻ നിൽക്കാതെ, ധൃതിയിൽ സ്റ്റെപ്പുകൾ കയറിക്കൊണ്ട് അവൾ പറഞ്ഞു. പാതിവഴിയിൽ എത്തിയതും അവൾ തിരിഞ്ഞുനിന്ന് ഒരു കാര്യം കൂടി ഓർമ്മിപ്പിച്ചു:
”പിന്നെ… പോവുന്നതിനു മുൻപ് ഒന്ന് കുളിച്ച്, പല്ലൊക്കെ തേച്ച് പോയാൽ കൊള്ളാം…”
അവളുടെ ആ പറച്ചിൽ കേട്ട് ഞാൻ എന്നെത്തന്നെ ഒന്ന് മണത്തു നോക്കി…
ഹ്മ്മ്… വലിയ നാറ്റമൊന്നുമില്ലല്ലോ. എന്നാലും പറഞ്ഞ സ്ഥിതിക്ക് ഒന്ന് കുളിച്ചേക്കാം.
അല്ല, ഇതിനാണെങ്കിൽ ഇവളെന്തിനാ എന്നെ വലിച്ച് ഇങ്ങോട്ട് കൊണ്ടുവന്നത്? ഇത്
ആദ്യമേ അങ്ങ് പറഞ്ഞാൽ പോരായിരുന്നോ?
ആ… എന്തെങ്കിലുമാവട്ടെ. അവളുടെ ഓരോരോ കാര്യങ്ങൾ!
ഞാൻ എന്റെ മുറിയിലേക്ക് തന്നെ നടന്നു.
അപ്പോഴേക്കും നിധി അവളുടെ മുറിയിൽ കയറി വാതിൽ ലോക്ക് ചെയ്തിരുന്നു.
വേഗം പോയി പല്ലൊക്കെ തേച്ച്, നല്ലൊരു കുളിയും പാസാക്കി, ഒരു ബനിയനും മുണ്ടുമൊക്കെ എടുത്ത് ഉടുത്ത് ഞാൻ റൂമിൽ നിന്നും വെളിയിൽ ഇറങ്ങി.
നോക്കുമ്പോൾ നിധിയുടെ റൂം ഇപ്പോഴും അടച്ചിട്ട അവസ്ഥയിലാണ്.
ഇനി രണ്ടുപേരും കൂടി മൂഡായി അകത്ത് മറ്റേ പരുപാടി വല്ലോം നടത്തുകയാണോ… 🤔😐
ആ സംശയം തോന്നിയതും എനിക്ക് വെറുതെ നിക്കാൻ തോന്നിയില്ല. ഞാൻ പതിയേ നടന്ന് ആ അടച്ചിട്ട വാതിലിനോട് ചെവി ചേർത്തുപിടിച്ചു.
ഇല്ല… അകത്ത് നിന്നും അനക്കമൊന്നുമില്ല. കുറച്ചു നേരം കൂടി ഞാൻ അങ്ങനെ നിന്നെങ്കിലും നിരാശയായിരുന്നു ഫലം.
അവസാനം ഞാൻ താഴേക്ക് പോയി.