എന്റെ നിൽപ്പ് കണ്ടിട്ടാവണം, ചേച്ചി അല്പം ഗൗരവത്തിൽ വീണ്ടും പറഞ്ഞു.
“എടാ… ഊരാനാ പറഞ്ഞത്…”
ഇനി മടിച്ചു നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായതുകൊണ്ട്, ഞാൻ ഇട്ടിരുന്ന ടീഷർട്ട് തലവഴി ഊരി മാറ്റി കയ്യിൽ പിടിച്ചു.
“ഇനി പുറം തിരിഞ്ഞ് നിന്നേ…നിന്റെ ടാറ്റൂ ഞാനൊന്ന് നോക്കട്ടെ. നിധി പറഞ്ഞിരുന്നു അവൾ അത് നിന്നിൽ ഇതിന് മുൻപ് കണ്ടിട്ടില്ലായിരുന്നു എന്ന്…”
അടുത്ത നിർദ്ദേശവും വന്നു.
ഞാൻ സാവധാനം ചേച്ചിക്ക് പിന്തിരിഞ്ഞ് നിന്നു.
ആ സമയത്താണ് സ്റ്റെപ്പിറങ്ങി ആമിയും നിധിയും, മുറികളിലിൽ നിന്നും സച്ചിനും രാഹുലും അവിടേക്ക് വന്നത്.
ഡൈനിങ് ഹാളിന്റെ നടുക്ക്, മേൽവസ്ത്രമില്ലാതെ നിൽക്കുന്ന എന്നെ കണ്ടതും ആമി വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു. എന്റെ പുറകിൽ വന്നു നിന്ന്, കഴുത്തിന് താഴേക്ക് നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു.
“എടാ നിന്റെ കഴുത്തിലെ ടാറ്റുവിന്റെ വലിപ്പം കൂടിയല്ലോ…ഒപ്പം നിറവും കുറച്ച് കൂടിയിട്ടുണ്ട്..”
അവൾ പറഞ്ഞത് കേട്ടതും ഞാൻ ഞെട്ടി.
“അല്ലടാ… നിന്റെ കഴുത്തിലെ കാര്യം മാത്രമല്ല, നിന്റെ ശരീരത്തിനും നല്ല മാറ്റമുണ്ട്. കുറച്ചുകൂടെ മസിലൊക്കെ വന്ന്, ബോഡി ഒക്കെ നല്ല ഷേപ്പായിട്ടുണ്ടല്ലോ…”
രാഹുൽ എന്റെ ശരീരത്തിലേക്ക് അത്ഭുതത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.
ഞാനും എന്റെ ശരീരത്തിലേക്കൊന്ന് നോക്കി…
കുറച്ചു നേരം നോക്കി നിന്നപ്പോൾ എനിക്കും എന്തൊക്കെയോ മാറ്റം വന്നത് പോലെ