ചിന്തകളിൽ നിന്നും എന്നെ ഉണർത്തിക്കൊണ്ട്, രാഹുൽ പതിയെ എന്റെ അടുത്തേക്ക് വന്നു.
ശരിയാണ്… ഇന്നത്തേക്ക് ഇത്രയും പ്രശ്നങ്ങൾ മതി. അവളുടെ പിണക്കങ്ങളെല്ലാം നാളേ നേരിട്ട് കണ്ട് സംസാരിച്ച് മാറ്റാം….
ഒരു നെടുവീർപ്പോടെ ഞാൻ തിരിഞ്ഞ് കാറിനടുത്തേക്ക് നടന്നു.
നോക്കുമ്പോൾ… ആമി, നിധി, ഐഷു ചേച്ചി… മൂന്നുപേരും വിൻഡോയിലൂടെ തല പുറത്തേക്കിട്ട് എന്നെത്തന്നെ ഉറ്റുനോക്കി ഇരിക്കുകയാണ്.
ഞാൻ കാറിന്റെ പിൻസീറ്റിലേക്ക് കയറി.
ഇപ്പോൾ റോസും കൃതികയും ഇല്ല. ഞാനും ആമിയും മാത്രം. സീറ്റിൽ രണ്ടുപേർക്കും സുഖമായി, സ്വസ്ഥമായി ഇരിക്കാനുള്ള സ്ഥലമുണ്ട്.
പക്ഷേ… ആമിക്ക് സീറ്റിൽ ഇരിക്കാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.
ഉള്ളിലേക്ക് കയറിയ ഞാൻ സീറ്റിലേക്ക് ഇരുന്നതും, അവൾ വീണ്ടും എന്റെ മടിയിലേക്ക് തന്നെ കയറി ഇരുന്നു.
ഒഴിവുള്ള സീറ്റിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ, പഴയതിലും അവകാശത്തോടെ അവൾ എന്റെ നെഞ്ചിലേക്ക് ചാരി…
ഞങ്ങളെ ഒന്ന് പാളി നോക്കിയശേഷം നിധി കാർ സ്റ്റാർട്ടാക്കി വീട്ടിലേക്കെടുത്തു…
കുറച്ചു നേരത്തേ യാത്രക്കൊടുവിൽ വണ്ടി അധികം വൈകാതെ വീടിന്റെ പോർച്ചിലേക്ക് കയറി നിന്നു.
യാത്രയുടെ ക്ഷീണം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. ആരും ഒന്നും സംസാരിക്കാൻ മുതിർന്നില്ല. വണ്ടി പാർക്ക് ചെയ്തതും, ഓരോരുത്തരായി ഇറങ്ങി വീടിനകത്തേക്ക് നടന്നു.
ഹാളിലെത്തി, ഉറക്കത്തിലേക്ക് വീഴാനായി ഓരോരുത്തരും അവരവരുടെ റൂമുകളിലേക്ക് വലിയാൻ തുടങ്ങിയതും ഐഷു ചേച്ചിയുടെ ശബ്ദം കേട്ടു.