എന്തിനോ എന്തോ…?
രാഹുലിന്റെ മുഖത്തും വല്ലാത്തൊരു ടെൻഷൻ കാണാമായിരുന്നു.
അപ്പോഴും ഉള്ളിലെ ആകാംക്ഷയും ഭയവും ഞങ്ങളെ വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. എന്തായിരിക്കും മാനസയ്ക്ക് പറയാനുണ്ടാവുക?
തക്ഷകനും നാഗികയും മുന്നിലും, ഞങ്ങൾ അവർക്ക് പിന്നിലുമായി ആ മുറിയിൽ നിന്നും പുറത്തിറങ്ങി. മങ്ങിയ വെളിച്ചം മാത്രം നിൽക്കുന്ന ആ വീടിന്റെ വിശാലമായ നീളൻ ഇടനാഴിയിലൂടെ, ഒരു ചോദ്യം ചെയ്യലിന് കൊണ്ടുപോകുന്ന പ്രതികളെപ്പോലെ ഞങ്ങൾ മാനസയുടെ മുറി ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.
അവരുടെ ഓരോ കാൽവെയ്പിലും കേൾക്കുന്ന നേർത്ത ചിലങ്കയുടെ ശബ്ദം ആ രാത്രിയുടെ നിശ്ശബ്ദതയെ കൂടുതൽ ഭയാനകമാക്കുന്നുണ്ടായിരുന്നു.
തക്ഷകനും നാഗികയ്ക്കും പിന്നാലെ നടന്ന് ഞങ്ങൾ ആ മുറിയുടെ മുന്നിലെത്തി. വാതിൽ പതുക്കെ തുറന്ന് അവർക്കൊപ്പം ഞങ്ങൾ അകത്തേക്ക് കയറി.
മുറിക്കുള്ളിലെ കാഴ്ച കണ്ട് ഞാൻ ശരിക്കും അന്തംവിട്ടുപോയി. എന്തൊക്കെയോ വലിയ പ്രതീക്ഷകളോടെ വന്ന എനിക്ക് മുന്നിൽ, വളരെ വലിയൊരു കട്ടിലിൽ ചെവിയിലൊരു ഹെഡ്‌ഫോണും വെച്ച്, കയ്യിലൊരു പുസ്തകവും പിടിച്ച് വളരെ റിലാക്സ്ഡ് ആയി കിടക്കുകയാണ് മാനസ!
പാട്ട് കേട്ട് ബുക്ക് വായിച്ചു കിടക്കുന്ന അവളെ കണ്ടപ്പോൾ, ഇത് എന്ത് ഐറ്റം ആണെന്നാണ് എനിക്ക് തോന്നിയത്…. പക്ഷേ, എന്റെ കണ്ണുകൾ പെട്ടെന്ന് ഉടക്കിയത് പുസ്തകത്തിലായിരുന്നില്ല. അവൾ കിടക്കുന്ന കിടപ്പിൽ ആ ദാവണി അല്പം അലങ്കോലമായി മാറിയിരുന്നു. ആ നേർത്ത തുണിയിലൂടെ അവളുടെ ശരീരത്തിന്റെ വശ്യമായ ഭംഗി ഞാൻ അറിയാതെ നോക്കിനിന്നുപോയി. ചുറ്റുപാടും മറന്ന് ഞാൻ ആ കാഴ്ച മനസ്സിലേക്ക് ഒപ്പിയെടുക്കുമ്പോഴാണ്…