നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

Posted by

 

അവൾ ഒന്നും മിണ്ടാതെ, കണ്ണുകൾ ചിമ്മാതെ ആമിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു. മുറിയിലെ അന്തരീക്ഷം പെട്ടെന്ന് ഒരു കൊടുങ്കാറ്റിന് മുൻപുള്ള കനത്ത നിശ്ശബ്ദതയിലേക്ക് വഴുതിവീണു.

 

ഞങ്ങളെ ഇതിൽനിന്നെല്ലാം രക്ഷിക്കാൻ കഴിയും എന്ന് ഞങൾ വിശ്വസിച്ചിരുന്ന മാനസയുടെ മുഖത്ത് ആദ്യമായി ഞാൻ അങ്ങേയറ്റത്തെ ഭയം കണ്ടു…

 

അവൾ ഒന്നും മിണ്ടാതെ, കണ്ണുകൾ ചിമ്മാതെ ആമിയുടെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി നിൽക്കുകയായിരുന്നു. മുറിയിലെ അന്തരീക്ഷം പെട്ടെന്ന് ഒരു കൊടുങ്കാറ്റിന് മുൻപുള്ള കനത്ത നിശ്ശബ്ദതയിലേക്ക് വീണ്ടും വഴുതിവീണു.

 

കുറച്ചുനേരത്തെ ആ മരവിപ്പിനുശേഷം മാനസ പെട്ടെന്ന് നിധിയുടെ അടുത്തേക്ക് പാഞ്ഞടുത്തു.

 

“എന്ത് അസ്ഥി? എന്ത് പത്തു മോതിരം? അന്ന് കാട്ടിൽ ആ ഗുഹയിൽ വെച്ച് ശരിക്കും എന്താണ് സംഭവിച്ചത്? വള്ളി പുള്ളി തെറ്റാതെ എനിക്കെല്ലാം അറിയണം!”

 

അവൾ നിധിയുടെ തോൾ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.

 

നിധിക്ക് ആദ്യമൊന്ന് പേടി തോന്നിയെങ്കിലും, അവൾ തൊണ്ടയൊന്ന് ശരിയാക്കി അന്ന് നടന്ന കാര്യങ്ങൾ മുഴുവൻ വിശദമായി പറയാൻ തുടങ്ങി. ആ ഗുഹയിൽ വെച്ച് അസ്ഥികൂടം കണ്ടതും, അതിന്റെ വിരലുകളിൽ നിന്നും മോതിരങ്ങൾ ഊരിയെടുത്തതും, ആമി അത് ഇട്ടതും പിന്നെ തിരികെ ഊരിയതുമൊക്കെ ഒരു കഥ പോലെ അവൾ മാനസയ്ക്ക് മുന്നിൽ വിവരിച്ചു.

 

നിധി പറഞ്ഞു തീർന്നതും മാനസ തലയ്ക്ക് കൈവെച്ച് കട്ടിലിലേക്ക് തളർന്നിരുന്നുപോയി. അവളുടെ മുഖം വിളറിവെളുത്തിരുന്നു. ആ വലിയ കണ്ണുകളിലെ ഭയം ഞാൻ ആദ്യമായി കാണുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *