നിധിയുടെ കാവൽക്കാരൻ 21 [കാവൽക്കാരൻ]

Posted by

 

​”മച്ചീ… മാ മധുരൈക്ക് പോകലാമാ… അങ്കെ മല്ലികൈ പൂ വാങ്കലാമാ…”

 

​വെറുതെ പാടുക മാത്രമല്ല, അതിന്റെ താളത്തിൽ അവൻ അവിടെ കിടന്ന് പൊളപ്പൻ ഡാൻസും കളിക്കുന്നുണ്ട്….! രാഹുലാകട്ടെ അവന് കട്ട സപ്പോർട്ടുമായി ബാക്ക്ഗ്രൗണ്ടിൽ കൈകൊട്ടി താളം പിടിക്കുന്നു!

 

​ഇതൊക്കെ കണ്ട്, പാമ്പിനെ കഴുത്തിലിട്ടു നിൽക്കുന്ന ആമിയും കൃതികയും വരെ ചിരി തുടങ്ങി. അവിടെ ഉണ്ടായിരുന്ന ബാക്കിയുള്ളവരും അവന്മാരുടെ കോപ്രായങ്ങൾ കണ്ട് കയ്യടിക്കുന്നുണ്ട്….

 

കുറേ നേരം ആ വലിയ ഹാളിൽ കിടന്ന് കുത്തിമറിഞ്ഞതിന് ശേഷം, കിതച്ചുകൊണ്ട് സച്ചിൻ വന്ന് എന്റെ അടുത്തായി സോഫയിലേക്ക് വീണു. രാഹുലും അവന്റെ ഒപ്പം വന്നിരുന്നു.

 

സച്ചിന്റെ കൂത്താട്ടം കണ്ടു കഴിഞ്ഞ് ചുറ്റും കൂടിയിരുന്നവരൊക്കെ ചിരിച്ചുകൊണ്ട് അവരവരുടെ പണികളിലേക്ക് തിരിഞ്ഞു പോയി.

 

ആമിയും കൃതികയും ബാക്കിയുള്ളവരും ആ വെളുത്ത പാമ്പിനെ കൊഞ്ചിച്ച് അല്പം മാറി നിൽക്കുകയാണ്.

 

സച്ചിൻ ഷർട്ടിന്റെ തുമ്പുകൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചു. പെട്ടെന്ന് അവന്റെ മുഖത്തെ ചിരി മാഞ്ഞു, വല്ലാത്തൊരു ഗൗരവവും അത്ഭുതവും അവിടെ നിറഞ്ഞു. അവൻ ചുറ്റുമൊന്ന് നോക്കിയിട്ട്, വലിയൊരു രഹസ്യം പറയുന്നതുപോലെ എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു.

 

“എടാ ദേവാ… അവര് നിന്നോട് പറഞ്ഞില്ലേ ഇവിടുത്തെ കാര്യങ്ങൾ…?” അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

 

“എന്ത് കാര്യങ്ങൾ?” ഞാൻ പുരികം ചുളിച്ചു.

 

“എടാ ആ പെണ്ണുംപിള്ള… അവര് വെറും ഒരു സ്ത്രീയല്ലെടാ… സാക്ഷാൽ നാഗദേവതയാ!”

Leave a Reply

Your email address will not be published. Required fields are marked *