നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

Posted by

രണ്ടു കൈകൾ ഞങ്ങളെ തടഞ്ഞു…

 

നോക്കുമ്പോൾ സച്ചി‌നാണ്…

 

ഞങ്ങൾ രണ്ടു പേരും സംശയ ഭാവേന അവനേ നോക്കി… 🤔

 

സച്ചിൻ:- “എല്ലാ ഭീരുക്കളും ഓടി രക്ഷപ്പെടും… പക്ഷേ യഥാർത്ഥ യോദ്ധാക്കൾ ഭയത്തോട് തന്നെ യുദ്ധം ചെയ്യും!

അവർക്ക് ഭയം തോന്നുകയില്ല — ഭയം അവരേ കണ്ടാണ് വിറയ്ക്കുന്നത്!”

 

😳

 

“ഇവനിതെന്ത് മൈരാടാ പറയുന്നത്…. 😵‍💫”

 

ഞാൻ രാഹുലിനോട് ചോദിച്ചു….

 

“ആാാ…… ”

 

എന്നേ നോക്കി രാഹുലും കൈ മലർത്തി….

 

“കണ്ണടിച്ച് പൊട്ടിക്കും മൈരേ മര്യാദക്ക് മുമ്പിൽ നിന്നും മാറിക്കോ… ”

 

ഞാൻ സച്ചിനോട് പറഞ്ഞു…

 

ഇതിൽ നിന്നും എങ്ങനെ ഒഴിവാവാം എന്ന് നോക്കുമ്പോളാണ് അവന്റെ ഒരു കഥാ പ്രസംഗം

 

സച്ചിൻ :-“എടാ ആളാവാൻ പറ്റിയ ചാൻസ് ആണ് ഞാൻ എന്തായാലും ഇറങ്ങും നീയൊക്കെ എന്ത് വേണേൽ ചെയ്തോ… ”

 

സച്ചിൻ ഉറച്ച തീരുമാനത്തോടെയാണ് അതു പറഞ്ഞത്… കാരണം അവനൊരു ക്രിക്കറ്റ്‌ പ്രാന്തനാണ്….ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ കഴിവുള്ള ഒരു ഓൾറൗണ്ടർ കഴിവേറി….

 

ഞാൻ:-“അതു തന്നെയാണ് എനിക്കും പറയാനുള്ളത് നീയൊക്കെ എന്തുവേണേലും ചെയ്തോ. ഞാൻ എന്തായാലും ഇല്ല….”

 

രാഹുൽ :-“ഞാനും…. എനിക്കും വയ്യ വെറുതേ നാണം കെടാൻ… ആ തട്ടമിട്ട പെണ്ണൊക്കെ ബാറ്റ് വീശിയപ്പോൾ ഗാലറിയിൽ ഇരുന്ന എനിക്ക് വരേ കാറ്റ് കിട്ടി….. അതുപോലെയുള്ള ടീമിന്റെ കൂടേ ഒന്നും കളിച്ച് തോൽക്കാൻ ഈ രാഹുലിനേ കിട്ടില്ല…”

 

രാഹുൽ ആരോടെന്നില്ലാതെ പറഞ്ഞു നടന്നു…

Leave a Reply

Your email address will not be published. Required fields are marked *