നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

Posted by

കാരണം ഈ മുറിയോടുള്ള പ്രേമം കൊണ്ടുന്നുമായിരുന്നില്ല…. എന്തോ ഇനി ഇതും പറഞ്ഞ് ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്നൊരു തോന്നൽ…

 

വീണ്ടും അവൻ കുറേ നിർബന്ധിക്കാൻ ശ്രമിച്ചെങ്കിലും എന്റെ വാശി കാരണം അവൻ അത് നിർത്തി….

 

പിന്നീടങ്ങോട്ട് കുറച്ചു മണിക്കൂർ ഗെയിം കളി തന്നെയായിരുന്നു….

 

നിധി വന്ന് കഴിക്കാൻ വിളിച്ചപ്പോഴാണ് നിർത്തിയത്….

 

വിശപ്പില്ലാത്തതുകൊണ്ട് ഞാൻ പോയില്ല അവർ മൂന്ന് പേരും പോയി….

 

വീണ്ടും ഞാൻ റൂമിൽ ഒറ്റക്കായി..

 

അപ്പോഴാണ് ആമി രാവിലേ തന്ന ബുക്കിന്റെ കാര്യം എനിക്ക് ഓർമ വന്നത്…

 

ഞാൻ അത് ബാഗിൽ നിന്നും എടുത്തു…

 

ഹോ എന്തൊരു വലുപ്പവും കനവുമാണ് ഇതിന്…

 

ഇത് ഉണ്ടാക്കിയവനേ ഒക്കെ സമ്മതിക്കണം…

 

വായിക്കാനാണ് ബുക്ക്‌ എടുത്തതെങ്കിലും അതിന്റെ വലുപ്പവും കാര്യങ്ങളും ഒക്കെ കണ്ടപ്പോൾ ആവേശം തനിയേ പോയി…

 

ഞാൻ പേജുകൾ വളരേ വേഗത്തിൽ ഒന്ന് ഓടിച്ചു….

 

ആദ്യത്തെ പേജുകളിൽ ടൈപ്പ് ചെയ്ത അക്ഷരങ്ങൾ കാണാം പിന്നീടത് വെറും ബ്ലാങ്ക് പേജുകൾ ആയി വീണ്ടും മറച്ചു നോക്കിയപ്പോൾ അതിൽ ഒരാളുടെ കൈക്ഷരങ്ങൾ കൊണ്ട് എഴുതിയ വരികളും ചിത്രങ്ങളും കാണമെന്നായി…

 

ഇതെന്താ ഇങ്ങനെയൊക്കെ…

 

ഞാൻ അതിലുള്ള ഒരു കാര്യങ്ങളും വായിച്ചു നോക്കാൻ പോയില്ല…

 

കാണുമ്പോൾ തന്നെ പ്രാന്ത് പിടിക്കുന്നു…

 

എന്തായാലും എടുത്തതല്ലേ അവസാനത്തെ പേജ് എങ്കിലും വായിച്ചു നോക്കാം…

 

അങ്ങനെ ഞാൻ അവസാനത്തെ പേജ് എടുത്തു…

Leave a Reply

Your email address will not be published. Required fields are marked *