നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ]

Posted by

 

അതിലും കയക്ഷരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്….

 

പക്ഷേ മുഴുനീള പാരഗ്രാഫ് അല്ല….

 

ഒന്നോ രണ്ടോ വരിയിൽ അവസാനിപ്പിച്ചിട്ടുണ്ട്….

 

പക്ഷേ എന്തൊരു വൃത്തികെട്ട കൈയക്ഷരമാണിത് ഇതൊക്കെ വായിക്കാൻ സാധിക്കുമോ….. 😐

 

ഞാൻ അതിലേക്ക് കുറേ നേരം നോക്കി അവസാനം വായിച്ചെടുത്തു. അതിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയായിരുന്നു…

 

“നിങ്ങൾ ഈ ബുക്ക്‌ വായിക്കുകയാണെങ്കിൽ അതിനർത്ഥം നിങ്ങൾ അവരെയെല്ലാം സ്വാതന്ത്രരാക്കിയിരിക്കുന്നു…അവർ നിങ്ങളേ തേടി അവർ വരും…….”

 

പെട്ടന്നാണ് ഡോറിൽ ശക്തമായി രണ്ടു തട്ട് ഞാൻ കേൾക്കുന്നത്…..

 

മൈര് ഇത്ര വേഗം വന്നോ…. 😐

 

ഞാൻ വാതിലിനടുത്തേക്ക് നടന്നു… തണുത്ത കാറ്റും കുറുക്കൻമാരുടെ ഓരിയിടലും കൂടേ കേട്ടതോടെ

 

ഒരു നിമിഷം ഞാൻപോലും ചിന്തിച്ചു വാതിൽ തുറക്കണോ വേണ്ടയോ എന്ന്….

 

അവസാനം വാതിൽ തുറന്നു….

 

മുന്നിൽ കാണുന്നത് നിധിയേയായിരുന്നു….

 

ഇവൾ എന്താ ഈ നേരത്ത്…..

 

“എന്തേ… ”

 

ഞാൻ എന്റെ ഒരു പിരികം ഉയർത്തികൊണ്ട് ചോദിച്ചു….

 

പക്ഷേ അവൾ അതിനു മറുപടി പറയാതെ എന്നേ തള്ളി മാറ്റി അകത്തേക്ക് കയറി…

 

ശേഷം മുറിയാകെ ഒന്ന് നോക്കി……

 

ആരോട് ചോദിച്ചിട്ട് കയറി എന്ന് ചോദിക്കാൻ സാധിക്കില്ലല്ലോ. കാരണം ഇതവളുടെ വീടല്ലേ….

 

അതുകൊണ്ട് തന്നെ അവളേ നോക്കി നിൽക്കുകയല്ലാതെ എനിക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല….

 

“ആമി തന്ന ബുക്ക്‌ എവിടേ…. “

Leave a Reply

Your email address will not be published. Required fields are marked *