നിധിയുടെ കാവൽക്കാരൻ 7 [കാവൽക്കാരൻ]

Posted by

 

പെട്ടെന്നാണ് രാഹുൽ നിധിയോട് അത് ചോദിച്ചത്….

 

അപ്രതീക്ഷിതമായുള്ള ചോദ്യമായതിനാൽ കുടിച്ച ചായ തരിപ്പിൽ കയറി ഞാനൊന്ന് ചുമച്ചു…..

 

ശേഷം നിധിയേ ഒന്ന് പാളി നോക്കി….😶‍🌫️

 

അവൾ കത്തുന്ന കണ്ണുകളോടെ എന്നേ തന്നേ നോക്കിയിരിക്കുകയാണ്.

 

അതു കണ്ടതും ഞാൻ നൈസായി എന്റെ നോട്ടം പിൻവലിച്ചു….

 

“അതൊരു പട്ടി കുറുകെ ചാടിയപ്പോൾ കാലുളുക്കി വീണതാ…. ”

 

അത് അവർക്കുള്ള മറുപടിയായിരുന്നെങ്കിലും അതിലേ പട്ടി എന്നേ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണ്…..

 

“അപ്പോ നീയിന്ന് കോളേജിലേക്കില്ലേ….”

 

ഇത്തവണ ചോദ്യം സച്ചിന്റെ വകയായിരുന്നു….

 

“ആ പട്ടിക്ക് ഇതിനുള്ള പണി കൊടുക്കാതെ ഞാനിനി എങ്ങോട്ടുമില്ല…..”

 

എനിക്കുള്ള അടുത്ത ആണിയും നിധി തറച്ചു…..

 

മൈര് വയറ് നിറഞ്ഞു…. ഇനിയും ഇവിടേ നിന്നാൽ ഇവൾ ഇനിയും നിറയ്ക്കും…

 

സ്കൂട്ടാവുന്നതാണ് ബുദ്ധി….

 

ഞാൻ കഴിക്കൽ പാതി വഴിയിൽ ഉപേക്ഷിച്ച് എഴുന്നേറ്റു….

 

“ദേവാ…. ”

 

പെട്ടെന്നാണ് പിന്നിൽ നിന്നും നിധിയുടെ വിളി വന്നത്….

 

😐

 

ഇനിയെന്താണാവോ….

 

ഞാൻ തിരിഞ്ഞു നോക്കി….

 

“നീയിന്ന് കോളേജിൽ പോവേണ്ട….നമുക്ക് രണ്ടുപേർക്കും കൂടേ ഇന്ന് ഒരു സ്ഥലം വരേ പോവണം…. ”

 

എല്ലാം തീരുമാനിച്ചതുപോലെ അവൾ എന്നോട് പറഞ്ഞു….

 

“ഏഹ്…. ആാാ… ”

 

എന്തോ അവളേ എതിർക്കാൻ എനിക്കപ്പോൾ തോന്നിയില്ല….

 

ഞാൻ റൂമിലെത്തിയെങ്കിലും മനസ്സിൽ നിധി പറഞ്ഞ കാര്യങ്ങളാണ്….

Leave a Reply

Your email address will not be published. Required fields are marked *