കാരണം ഇതിനേക്കാൾ എളുപ്പം ടെറസിൽ പിടിച്ച് കയറുന്നതാണ്…..
അവൾ പൂർണമായും കയറിയതും… ഉള്ളിൽ നിന്നും തലയിട്ട് എന്നേ നോക്കി…
കേറുന്നുണ്ടേൽ വേഗം കയറ് എന്നായിരുന്നു അതിന്റെ അർത്ഥം….
ഒപ്പം ഒരു ജോഡി സോക്സ് എനിക്ക് നിലത്തേക്ക് എറിഞ്ഞു തന്നു…
ഞാൻ ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി മുറിവിന് ചുറ്റുമായി കെട്ടി….
ശേഷം സോക്സ് ഇട്ടുകൊണ്ട് അവൾ ചെയ്തതുപ്പോലേ കയറിൽ പിടിച്ച് ചുമരിലൂടെ നടന്നു കയറാൻ ശ്രമിച്ചു…
ഞാൻ കാണുന്നതിലും വിചാരിക്കുന്നതിലുമാണ് നിധിയെന്ന സത്യം അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്…
ശരീരം ചൂട് പിടിക്കാൻ തുടങ്ങി…… ഇവളെങ്ങനേ ഇതൊക്കെ കയറി എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല….
നാളേ മുതൽ വ്യായമത്തിന്റെ കൂടേ ഇതും പ്രാക്റ്റീസ് ചെയ്യണം….
കയറി കയറി പാതി ദൂരമെത്തിയതും കൈ കാലുകൾ വഴുക്കാൻ തുടങ്ങി…ശരീരം ക്ഷീണിക്കാൻ തുടങ്ങി… മുറിവ് ആവശ്യത്തിലധികം വേദനിക്കാൻ തുടങ്ങി…
ഇപ്പോൾ പിടിവിട്ടാൽ നാളേ ഞാനും മുടന്തി മുടന്തി നടക്കേണ്ടി വരും എന്ന ചിന്ത മനസ്സിനേ അലട്ടിക്കൊണ്ടിരുന്നു……
“ദേവാ മോനേ കുറച്ചുകൂടെ നിനക്ക് പറ്റിയില്ലെങ്കിൽ പിന്നേ ആർക്ക് പറ്റാനാടാ ഇതൊക്കെ യു കാൻ…. യു കാൻ….”
ഞാൻ എനിക്ക് തന്നെ മോട്ടിവേഷൻ കൊടുത്തുകൊണ്ടിരുന്നു….
നിധി എന്റെ അവസ്ഥ കണ്ടിട്ട് ആസ്വദിക്കുകയാണ് എന്ന സത്യം ഞാൻ മനസ്സിലാക്കി….